എവരി ആക്ഷൻ ഹാസ്‌ ആൻ ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ


സാദാരണ ജോലികഴിഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ തിരുവനന്തപുരത്തു നിന്നും തിരിച്ചു ബസ്സ്‌ കയറുന്ന ഞാൻ ഇപ്പ്രാവശ്യം ശനിയാഴ്ചയാണ് നാട്ടിലേക്ക് പുറപ്പെട്ടത്‌. വെള്ളിയാഴ്ച വൈകുന്നേരം ഒരു ബിയർ അകത്താക്കിയിട്ട് ആഘോഷമായിട്ടാണ് കിടന്നുറങ്ങിയത്. അതുകൊണ്ടാവണം എഴുന്നേറ്റപ്പോൾ 9:00 മണിയായി. പിന്നെ ഒന്നും ചെയ്യാനില്ല, പെട്ടെന്ന് ഒരു കുളി പാസ്സാക്കി, കണ്ണിൽ കണ്ട ഒരു ഡ്രസ്സ്‌ എടുത്തു ധരിച്ചു, ബാക്കിയെല്ലാം കൂടി ബാഗിനുള്ളിലാക്കി നേരെ കഴക്കൂട്ടം ബസ് സ്റ്റോപ്പിലെത്തി. കുറച്ചു നേരം നിന്നപ്പോൾ അതാ വരുന്നു കരുനാഗപ്പള്ളിക്കു പോകുന്ന ഒരു വണ്ടി. കൊല്ലത്ത് ചെന്നിട്ടു മാറിക്കയറാം എന്ന് കരുതി അതിൽ കയറി, കാരണം കൊല്ലത്ത് ഭക്ഷണം കഴിക്കാനായി മിക്ക വണ്ടികളും നിർത്തിയിടും. ഈ വണ്ടി അവിടെ ചെല്ലുമ്പോൾ അതിൽ ഏതെങ്കിലും ഒരെണ്ണത്തിൽ കയറാനാകും.

Continue reading

Advertisements
Posted in ഫലിത ബിന്ദുക്കൾ | Tagged | 1 Comment

താതൻറെ പൊക്കിൾക്കൊടി

FathersLove

മകളേ… നീയെൻ രക്തത്തിൻ തുള്ളിതന്നെ
നിൻ മനമിടിഞ്ഞാലതച്ഛനു വേദനയും

പോകേണ്ടതാണു നീ അച്ഛനിൽ നിന്നുമേ
നിൻകാന്തനോടോപ്പം ആനന്ദാശ്രുക്കളാൽ

തായയുമായുള്ള തീവ്രബന്ധത്തിൻറെ
പൊക്കിൾക്കൊടിയറുത്തെന്നതുപൊലവെ

അന്നോളമച്ഛൻറെ സ്നേഹത്തിൻ പാശമാ-
ണെന്നോമൽ കുഞ്ഞിനു താങ്ങും തണലുമേ

Continue reading

Posted in കവിതാശകലങ്ങൾ | Tagged | 10 Comments

മഴയുടെ സാന്ത്വനം

Rain
അന്നൊരു സായന്തനത്തിലെൻ വീട്ടിലെ ചാരുകസേരയിലായി
ഏകാന്തതയുടെയാലിംഗനത്തിൽ ഞാനെന്നെ മറന്നങ്ങിരിക്കേ
ജാലക വാതിലിൽ മുട്ടിവിളിക്കുന്ന ജാരിണിയെപ്പോലെ വന്നു
ഊളിയിട്ടെന്നനുവാദമില്ലാതെയെൻ ആത്മസ്വകാര്യതകളിൽ
ഞാനറിയാതെയെന്നാത്മനിമിഷങ്ങളാകവേ പങ്കിട്ടെടുത്തു

Continue reading

Posted in കവിതാശകലങ്ങൾ | Tagged | Leave a comment

ടെക്കികൾ വയനാട്ടിൽ

Wayand Trip – A pleasure trip with colleagues
തിരുവനന്തപുരം ടെക്നോപാർക്കിലെ, നെസ്റ്റ് സോഫ്റ്റ്‌വെയർ കമ്പനിയിൽ നിന്നും ഞങ്ങളുടെ ടീം ഒരിക്കൽ ഒരു ഉല്ലാസ യാത്രക്ക് പോകാൻ ഒരുങ്ങി. ഒരു വെള്ളിയാഴ്ച പുറപ്പെട്ടു തിങ്കളാഴ്ച തിരിച്ചു എത്തുന്ന രീതിയിൽ വയനാടൻ യാത്രയാണ് തീരുമാനിക്കപ്പെട്ടത്. ആദ്യമൊന്ന് അമാന്തിച്ചുവെങ്കിലും വളരെ നാളുകളായി യാത്ര ചെയ്തിട്ടില്ലാത്തതിനാലും, വായിച്ചും, കേട്ടും അറിഞ്ഞിട്ടുള്ള വയനാടൻ ഭൂപ്രദേശത്തിൻറെ അവർണ്ണനീയമായ ഭംഗി ആസ്വദിക്കുവാനുള്ള താല്പര്യമുള്ളതിനാലും ഞാനും പോകുവാൻ തീരുമാനിച്ചു. കുറുവാ ദ്വീപ്‌, ഇടയ്ക്കൽ ഗുഹ, ബാണാസുര സാഗർ അണക്കെട്ട്, ലക്കിടി വ്യൂ പോയിൻറ്, മീന്മുട്ടി വെള്ളച്ചാട്ടം, സൂചിപ്പാറ വെള്ളച്ചാട്ടം, പൂക്കോട് കായൽ ഇങ്ങനെ വയനാട്ടിൽ കാണേണ്ട സ്ഥലങ്ങളുടെ ഒരു പട്ടികതന്നെ തയ്യാറാക്കി. അങ്ങിനെ ഒരു വെള്ളിയാഴ്ച ദിവസത്തേക്ക് ഞങ്ങളുടെ യാത്ര തീരുമാനിക്കപ്പെട്ടു. കമ്പനിയിൽ ഉള്ളവരും അവരുടെ കുടുംബാംഗങ്ങളുമായി ഏകദേശം 30-ഓളം പേർ യാത്രക്ക് സന്നദ്ധരായി. കുറെപേർക്ക് പല പല അസൗകര്യങ്ങളാൽ വരാൻ സാധിച്ചില്ല. അവർക്ക് നല്ലൊരു ട്രിപ്പ്‌ നഷ്ടപ്പെട്ടുവെന്ന് ഖേതപൂർവ്വം അറിയിക്കട്ടെ.
wayanadmapWayanadDeer
Continue reading

Posted in യാത്രാ വിവരണം | Tagged | 7 Comments

മധുര നൊമ്പരം

Sweet Pain – Flashback of college love
ybs_classroom

ഇന്ന്, എൻറെ  സർക്കാർ ഉദ്ദ്യോഗത്തിൻറെ ഭാഗമായി ഒരു ചെക്ക് മാറാൻ എനിക്ക് ബാങ്കിൽ പോകേണ്ടി വന്നു. ബാങ്കിൽ നല്ല തിരക്കുണ്ടായിരുന്നു. കൌണ്ടെറിൽ ഏകദേശം 10-30 പെരോളമുണ്ടാവും. കുറെപ്പേർ ഇരിക്കുന്നു, ബാക്കിയുള്ളവർ ഇരിപ്പിടം കിട്ടാത്തതിനാൽ നിൽക്കുന്നു. ഞാൻ റ്റൊകെണ്‍ നമ്പരുണ്ടാക്കിത്തരുന്ന മെഷീൻ ബട്ടണ്‍ അമർത്തി റ്റൊകെണ്‍ ഉണ്ടാക്കി. നമ്പർ 65, ഹോ! ഞാൻ അക്ഷമനായി അവിടെ നിലയുറപ്പിച്ചു. പെട്ടെന്ന് റ്റൊകെണ്‍ നമ്പർ കാണിക്കുന്ന ബോർഡിൽ 31 എന്ന് തെളിഞ്ഞു, കൂടെ “റ്റൊകെണ്‍ നമ്പർ തെർടി വണ്‍” എന്ന ശബ്ദവും കേട്ട്. ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നൊരു വ്യക്തി എഴുന്നേറ്റു കൌണ്ടെറിലേക്ക് പോയി. ഹാവൂ, ബസിലോ, ട്രെയിനിലോ, ദീർഘ ദൂര യാത്ര ചെയ്യുമ്പോൾ ഒരു ഇരിപ്പിടം കിട്ടിയാലുള്ള മനസ്സിൻറെ സന്തോഷം പോലെയോരനുഭവമാണ് അപ്പോൾ മനസ്സിനുണ്ടായത്. വേറെയൊന്നും ആലോചിക്കാതെ ഞാൻ പെട്ടെന്ന് ആളൊഴിഞ്ഞ ഇരിപ്പിടത്തിലേക്കിരുന്നു.

Continue reading

Posted in മായാലോകം | Tagged | 5 Comments

ബേക്കൽ കോട്ടയിൽ ഒരു ദിവസം

Bekal Fort Trip – A pleasure trip with room-mates
ഞങ്ങൾ ആറു സഹമുറിയന്മാർ (ഞാൻ, ഫിറോസ്, ദീപക്, മനോഷ്, ശിവജിത്ത്, ഷെമിൽ)  ചേർന്നു തിരുവനന്തപുരത്തെ കുളത്തൂരുള്ള ശ്രീഹരി എന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാലം, ഓരോരുത്തരുടെ വിവാഹം നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അങ്ങിനെയൊരിക്കൽ ദീപക്കിൻറെ വിവാഹമെത്തി. ഒരു ഞായറാഴ്ചയായിരുന്നു വിവാഹം. ഫിറോസും, മനോഷും, ഞാനും കല്യാണത്തിന് പോകാൻ തീരുമാനിച്ചു. ശിവജിത്ത് അന്ന് നാട്ടിലില്ലായിരുന്നതിനാലും, ഷെമിലിനു എന്തോ അസൗകര്യമായിരുന്നതിനാലും അവർക്ക് വരാനൊത്തില്ല.

Continue reading

Posted in യാത്രാ വിവരണം | Tagged | 24 Comments

മുട്ടുകുത്തിച്ച മുട്ടട

Muttada put us on knee – Trip changed to comedy
യാത്രകൾ ഞങ്ങൾക്ക് നേരംപോക്കിനുള്ള ഉപാധികൾ ആയിരുന്നു. അങ്ങിനെ ഇരിക്കുമ്പോൾ പെട്ടെന്നായിരിക്കും ഒരു യാത്ര പോകണം എന്ന് ആർക്കെങ്കിലും തോന്നലുണ്ടാവുക. ഒരിക്കൽ അങ്ങിനെ ഒരു യാത്ര പുറപ്പെട്ടത് കോമഡിയായിത്തീർന്ന കഥയാണ് ഇപ്പോൾ പറയാൻ പോകുന്നത്.

Continue reading

Posted in ഫലിത ബിന്ദുക്കൾ | Tagged | 6 Comments

നെയ്യാര്‍ ഡാമിന്‍റെ മനോഹര ദൃശ്യങ്ങളിലേക്ക്

Neyyar dam Trip – A pleasure trip with room-mates
ടെക്നോപാര്‍ക്കിലെ തിരക്കുള്ള ജോലി ദിവസങ്ങള്‍ക്കു ശേഷമുള്ള ഒരു വെള്ളിയാഴിച്ച. ഞാന്‍ എന്‍റെ സഹമുറിയന്മാരായ ദീപക്, ദിനില്‍ എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്തെ കര്യവട്ടത്തുള്ള വാടക വീട്ടില്‍ സല്ലപിച്ചു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം, അതായത് ശനിയാഴ്ച ബോറടി മാറ്റാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പെട്ടെന്ന് ഒരു ആശയം ഉദിച്ചു. ഒരു ഉല്ലാസ യാത്ര പോവുക. ഒരു ദിവസം കൊണ്ട് യാത്ര ചെയ്യാവുന്ന സ്ഥലങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പൊന്മുടി, തെന്മല, മങ്കായം, വര്‍ക്കല ബീച്ച്, അങ്ങിനെ പല അഭിപ്രായങ്ങള്‍. ഈ പറഞ്ഞ ഇടങ്ങളില്‍ ആരെങ്കിലും എപ്പോഴെങ്കിലുമൊക്കെ പോയിട്ടുണ്ട്. അങ്ങിനെയിരിക്കെ പെട്ടെന്ന് എന്‍റെ മനസ്സില്‍ നെയ്യാര്‍ ഡാം എന്ന ആശയം ഉദിച്ചു. ഒട്ടും അമാന്തിക്കാതെ ഞാന്‍ അത് അവതരിപ്പിച്ചു. ഞാനോ എന്‍റെ സഹമുറിയന്മാരോ നെയ്യാറില്‍ പോയിരുന്നില്ല. എല്ലാപേര്‍ക്കും സമ്മതം. അങ്ങിനെ നെയ്യാര്‍ ഡാമില്‍ പോകാന്‍ തീരുമാനമായി. യാത്ര എങ്ങിനെ വേണം എന്നതായി അടുത്ത ചര്‍ച്ച. എന്‍റെ Hundai Getz – ന്‍റെ സൈലെന്സറിന് ചെറിയ കുഴപ്പം ഉണ്ടായിരുന്നു തന്നെയുമല്ല  ദീപക്കിന്‍റെ TATA Indica നാട്ടിലും ആണ്. ബസില്‍ പോയാലോ എന്നതായി ചര്‍ച്ച. പക്ഷെ യാത്രയില്‍ ബുദ്ധിമുട്ടുണ്ടാവും എന്നതിനാല്‍ എന്‍റെ  Hundai Getz – ല്‍ തന്നെ യാത്ര ചെയ്യാന്‍ തീരുമാനിച്ചുകൊണ്ട് അന്നേദിവസം കിടന്നുറങ്ങി.

Continue reading

Posted in യാത്രാ വിവരണം | Tagged | 10 Comments