Category Archives: കവിതാശകലങ്ങൾ

വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്നതിൽ കവിഞ്ഞു ഇവിടെ നിന്നും വലുതായി ഒന്നും പ്രതീക്ഷിക്കരുതു എന്ന് അപേക്ഷ.

അപ്സരസ്

ദുഃഖം നിറഞ്ഞ ഹൃദയവുമായി ഞാൻ നിശ്ചലനായി മരച്ചിരിക്കെ ലോലവിരലുകൾ കൂന്തലിൽ ഓടിച്ചു മാമക ഹൃത്തിനു ലഹരിയായ് നീ തണുത്തു കട്ടിയായ് നിലച്ചയെൻ സിരകളെ പുണർന്നു ചൂടേകി, ജീവനേകി ദീർഘ നിശ്വാസത്തോടെന്നിലെക്കെത്തി ഞാൻ ആനന്ദ വായ്പ്പോടെ നിന്നെ നോക്കി ഉണർന്നു ഞാൻ നോക്കുമ്പോൾ നീയില്ല… എന്നെ തലോടും നിൻ കരങ്ങളില്ല… എന്‍റെ സിരകളിൽ ജീവന്‍റെ ചൂട് പകർന്ന … Continue reading

Posted in കവിതാശകലങ്ങൾ | Leave a comment

വിശപ്പ്‌

തീയ്…പൊള്ളുന്ന തീ എല്ലാം ദഹിപ്പിക്കും തീയ് ദേഹം ചുട്ടു പൊള്ളുന്നു മനസ്സിലാകെ വിഹ്വലത ബോധം ഉറയ്ക്കുന്നില്ല കൈകാലുകൾ തളരുന്നു കണ്ണുകളിൽ ഇരുട്ട് തന്നെ നെഞ്ചകത്തിൽ നെരിപ്പോട് കീഴെ അഗ്നിയുടെ താണ്ടവം തൊണ്ട വരണ്ടു ഉണങ്ങുന്നു ഉച്ച്വാസം വേദന നിറഞ്ഞു അസഹ്യമായൊരു വേദന ഉദരത്തിൻ പായാരമീ വേദന ദാഹനീരിലൽപ്പ ശമനം പക്ഷെ ജലമാവിയാക്കി അഗ്നി താണ്ടവം പൊന്നു … Continue reading

Posted in കവിതാശകലങ്ങൾ | Leave a comment

രാത്രി മഴ

നിശ്ചലമെന്നുടെ രാത്രി കവർന്നെടുത്ത് അത്യാഹ്ലാദത്തിന്റെ മാരി ചൊരിഞ്ഞവൾ എന്തോടുപമിപ്പൂ ഞാനിന്നു മൽസഖീ നീ തന്നൊരാനന്ദമാത്മ സംതൃപ്തിയും തപിക്കും തനുവുമായി മടിയിൽ ശയിക്കവേ കൂന്തലിൽ ഓടും പ്രിയയുടെ വിരലുകൾ തപ്തമാം മജ്ജയ്ക്ക് കുളിരാകുന്നപോൽ അർക്കന്റെയാഘാതമേറ്റ തനുവിനും കാലത്തിനാഘാതമേറ്റ മനസ്സിനും ശാന്തി ചൊരിഞ്ഞവൾ പെയ്തിറങ്ങീടുന്നു രാത്രി മഴയവൾ ആർത്തിരമ്പീടുന്നു.

Posted in കവിതാശകലങ്ങൾ | Leave a comment

മുല്ലവള്ളിയും തേന്മാവും

ഭൂമിതൻ ഗർഭ ഗൃഹത്തിൽനിന്നുരുവായി തളിരിൻറെ നാമ്പുകൾ നീട്ടി. തളിരുകൾ, ചില്ലകൾ, കൊമ്പുകൾ പിന്നെയോ തായ്ത്തടിയായി വളർന്നു. താതനാം സൂര്യനും മാതാവാം ധരണിയും സ്നേഹവാത്സല്യങ്ങളേകി. മഴയാമമൃതേത്തും വെയിലിൻതലോടലും വാനോളമവനെ വളർത്തി.

Posted in കവിതാശകലങ്ങൾ | Tagged | 2 Comments

കാർത്തിക സന്ധ്യ (ലളിത ഗാനം)

കാർത്തിക സന്ധ്യയിൽ കവിതകൾ പാടിവന്ന വെള്ളാരം കുന്നിലെ കതിരു കാണാക്കിളീ ഇന്നെൻറെ മനസ്സിൻറെ മലർമുറ്റത്തെത്തി ഹിന്തോള രാഗത്തിൽ പാടി… പാടി… ഹിന്തോള രാഗത്തിൽ പാടി… ആ…

Posted in കവിതാശകലങ്ങൾ | Tagged | Leave a comment

താതൻറെ പൊക്കിൾക്കൊടി

മകളേ… നീയെൻ രക്തത്തിൻ തുള്ളിതന്നെ നിൻ മനമിടിഞ്ഞാലതച്ഛനു വേദനയും പോകേണ്ടതാണു നീ അച്ഛനിൽ നിന്നുമേ നിൻകാന്തനോടോപ്പം ആനന്ദാശ്രുക്കളാൽ തായയുമായുള്ള തീവ്രബന്ധത്തിൻറെ പൊക്കിൾക്കൊടിയറുത്തെന്നതുപൊലവെ അന്നോളമച്ഛൻറെ സ്നേഹത്തിൻ പാശമാ- ണെന്നോമൽ കുഞ്ഞിനു താങ്ങും തണലുമേ

Posted in കവിതാശകലങ്ങൾ | Tagged | 10 Comments

മഴയുടെ സാന്ത്വനം

അന്നൊരു സായന്തനത്തിലെൻ വീട്ടിലെ ചാരുകസേരയിലായി ഏകാന്തതയുടെയാലിംഗനത്തിൽ ഞാനെന്നെ മറന്നങ്ങിരിക്കേ ജാലക വാതിലിൽ മുട്ടിവിളിക്കുന്ന ജാരിണിയെപ്പോലെ വന്നു ഊളിയിട്ടെന്നനുവാദമില്ലാതെയെൻ ആത്മസ്വകാര്യതകളിൽ ഞാനറിയാതെയെന്നാത്മനിമിഷങ്ങളാകവേ പങ്കിട്ടെടുത്തു

Posted in കവിതാശകലങ്ങൾ | Tagged | Leave a comment