Author Archives: Jackson P V

ദുഃഖം നിറഞ്ഞ ഹൃദയവുമായി ഞാൻ നിശ്ചലനായി മരച്ചിരിക്കെ ലോലവിരലുകൾ കൂന്തലിൽ ഓടിച്ചു മാമക ഹൃത്തിനു ലഹരിയായ് നീ തണുത്തു കട്ടിയായ് നിലച്ചയെൻ സിരകളെ പുണർന്നു ചൂടേകി, ജീവനേകി ദീർഘ നിശ്വാസത്തോടെന്നിലെക്കെത്തി ഞാൻ ആനന്ദ വായ്പ്പോടെ നിന്നെ നോക്കി ഉണർന്നു ഞാൻ നോക്കുമ്പോൾ നീയില്ല… എന്നെ തലോടും നിൻ കരങ്ങളില്ല… എന്‍റെ സിരകളിൽ ജീവന്‍റെ ചൂട് പകർന്ന … Continue reading

Advertisements
Posted in കവിതാശകലങ്ങൾ | Leave a comment

വിശപ്പ്‌

തീയ്…പൊള്ളുന്ന തീ എല്ലാം ദഹിപ്പിക്കും തീയ് ദേഹം ചുട്ടു പൊള്ളുന്നു മനസ്സിലാകെ വിഹ്വലത ബോധം ഉറയ്ക്കുന്നില്ല കൈകാലുകൾ തളരുന്നു കണ്ണുകളിൽ ഇരുട്ട് തന്നെ നെഞ്ചകത്തിൽ നെരിപ്പോട് കീഴെ അഗ്നിയുടെ താണ്ടവം തൊണ്ട വരണ്ടു ഉണങ്ങുന്നു ഉച്ച്വാസം വേദന നിറഞ്ഞു അസഹ്യമായൊരു വേദന ഉദരത്തിൻ പായാരമീ വേദന ദാഹനീരിലൽപ്പ ശമനം പക്ഷെ ജലമാവിയാക്കി അഗ്നി താണ്ടവം പൊന്നു … Continue reading

Advertisements
Posted in കവിതാശകലങ്ങൾ | Leave a comment

രാത്രി മഴ

നിശ്ചലമെന്നുടെ രാത്രി കവർന്നെടുത്ത് അത്യാഹ്ലാദത്തിന്റെ മാരി ചൊരിഞ്ഞവൾ എന്തോടുപമിപ്പൂ ഞാനിന്നു മൽസഖീ നീ തന്നൊരാനന്ദമാത്മ സംതൃപ്തിയും തപിക്കും തനുവുമായി മടിയിൽ ശയിക്കവേ കൂന്തലിൽ ഓടും പ്രിയയുടെ വിരലുകൾ തപ്തമാം മജ്ജയ്ക്ക് കുളിരാകുന്നപോൽ അർക്കന്റെയാഘാതമേറ്റ തനുവിനും കാലത്തിനാഘാതമേറ്റ മനസ്സിനും ശാന്തി ചൊരിഞ്ഞവൾ പെയ്തിറങ്ങീടുന്നു രാത്രി മഴയവൾ ആർത്തിരമ്പീടുന്നു. Advertisements

Advertisements
Posted in കവിതാശകലങ്ങൾ | Leave a comment

പുതുയുഗ പ്രണയ ലേഖനം

എൻറെ പ്രിയതമേ, നിൻറെ സാമീപ്യം എനിക്ക് എത്ര പ്രിയപ്പെട്ടതാണ് എന്ന് നിനക്കറിയാമോ? നീ എൻറെ ജീവൻറെ ജീവനാണ്. എൻറെ ജീവിതത്തിൻറെ ഓരോ നിമിഷവും നിൻറെ കൂടെയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിൻറെ കാര്യത്തിൽ ഞാൻ അൽപം സ്വാർത്ഥനാണോയെന്ന് എനിക്കു തന്നെ തോന്നിയിട്ടുണ്ട്. എന്നാൽ ഞാനതിൽ സന്തോഷിക്കുന്നു എന്നുമാത്രം എനിക്കറിയാം. Advertisements

Advertisements
Posted in മായാലോകം | Tagged | 8 Comments

ബീപ്…ബീപ്…ബീപ്…

തിങ്കളാഴ്ച അതിരാവിലെ സ്വന്തം നാടായ ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തു ജോലിസ്ഥലത്തേക്ക് പുറപ്പെടുന്നതിനു തൊട്ടു മുൻപ് എന്നത്തേയും പോലെ അടുത്ത അവധി എന്നാണെന്ന് അറിയാൻ കലെണ്ടറിൽ ഒന്ന് നോക്കി. അപ്പോഴാണ്‌ അന്ന് ഫെബ്രുവരി 1-ആം തീയതിയാണ് എന്ന് മനസ്സിലായത്‌. ഹോ… ഫെബ്രുവരിയിൽ പ്രത്യേകിച്ച് അവധിയൊന്നും കാണാതെ വന്നപ്പോൾ അറിയാതെതന്നെ ഒരു ദീർഘ നിശ്വാസമുതിർത്തു. പതിവു പോലെ  ഒരു … Continue reading

Advertisements
Posted in ഫലിത ബിന്ദുക്കൾ | Tagged | 3 Comments

Static Storage Class (C++)

Storage Classes in C++ In C++, storage classes defines the lifetime, and linkage of objects and variables. A given object can have only one storage class. Five types of storage classes in c++ are Automatic Static Register External Mutable Advertisements

Advertisements
Posted in Technical | Tagged | Leave a comment

മുല്ലവള്ളിയും തേന്മാവും

ഭൂമിതൻ ഗർഭ ഗൃഹത്തിൽനിന്നുരുവായി തളിരിൻറെ നാമ്പുകൾ നീട്ടി. തളിരുകൾ, ചില്ലകൾ, കൊമ്പുകൾ പിന്നെയോ തായ്ത്തടിയായി വളർന്നു. താതനാം സൂര്യനും മാതാവാം ധരണിയും സ്നേഹവാത്സല്യങ്ങളേകി. മഴയാമമൃതേത്തും വെയിലിൻതലോടലും വാനോളമവനെ വളർത്തി. Advertisements

Advertisements
Posted in കവിതാശകലങ്ങൾ | Tagged | 2 Comments

ബഗ്ഗ് റിപ്പോർട്ടിംഗ്

ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും, അവയെയെല്ലാം അതിജീവിക്കുകയും ചെയ്ത ഒരു പരിശ്രമശാലിയായ മനുഷ്യനായിരുന്നു എഡ്വിൻ. ദൈവാനുഗ്രഹമെന്നോണം അവനു നല്ലയൊരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലികിട്ടി. അതോടെ അവൻറെ അതുവരെയുള്ള കഷ്ടപ്പാടുകൾക്കെല്ലാം അറുതിയായി, അവനു പേരും പ്രശസ്തിയുമായി. അവനെ സ്നേഹിച്ചിരുന്ന പെണ്‍കുട്ടിക്ക് അവനെ വിവാഹം കഴിക്കാൻ തിടുക്കമായി. അവൻറെ ഇന്നോവേറ്റിവ് ഐഡിയാകൾ സഹപ്രവർത്തകർക്കിടയിൽ അവനു വലിയ സ്ഥാനം നല്കി. മൂന്നാം വർഷത്തിൽ അവൻ … Continue reading

Advertisements
Posted in ഫലിത ബിന്ദുക്കൾ | Tagged | 2 Comments

സീപ്ലെയിൻ ആലപ്പുഴയ്ക്ക് വേണമോ?

കിരീടം നഷ്ടപ്പെട്ട ചക്രവർത്തിനി പതിറ്റാണ്ടുകൾക്കു മുൻപു, മനുഷ്യർ മുഖ്യമായി ജലഗതാഗതത്തെ ആശ്രയിച്ചിരുന്ന കാലഘട്ടത്തിൽ ഇറ്റലിയിലെ വെനീസ് നഗരമായിരുന്നു ലോകത്തെ ഏറ്റവും വലിയ കച്ചവടകേന്ദ്രം. ആതേ കാലഘട്ടത്തിൽ എവിടെ നോക്കിയാലും ജലമാർഗമുള്ള ആലപ്പുഴ പട്ടണവും ഒരു വൻ കച്ചവടകേന്ദ്രം ആയിരുന്നു. അന്ന് ആലപ്പുഴ അറിയപ്പെട്ടിരുന്നത് കിഴക്കിൻറെ വെനീസ് എന്നാണു. കാലം കോലം മാറ്റിയ ആലപ്പുഴ ഇന്ന് നഷ്ട പ്രതാപങ്ങളെ നോക്കി ഏങ്ങലടിച്ചു കരയുന്ന … Continue reading

Advertisements
Posted in ആനുകാലികം | Tagged | 4 Comments

കാർത്തിക സന്ധ്യ (ലളിത ഗാനം)

കാർത്തിക സന്ധ്യയിൽ കവിതകൾ പാടിവന്ന വെള്ളാരം കുന്നിലെ കതിരു കാണാക്കിളീ ഇന്നെൻറെ മനസ്സിൻറെ മലർമുറ്റത്തെത്തി ഹിന്തോള രാഗത്തിൽ പാടി… പാടി… ഹിന്തോള രാഗത്തിൽ പാടി… ആ… Advertisements

Advertisements
Posted in കവിതാശകലങ്ങൾ | Tagged | Leave a comment