മുല്ലവള്ളിയും തേന്മാവും

Mango Tree
ഭൂമിതൻ ഗർഭ ഗൃഹത്തിൽനിന്നുരുവായി
തളിരിൻറെ നാമ്പുകൾ നീട്ടി.

തളിരുകൾ, ചില്ലകൾ, കൊമ്പുകൾ പിന്നെയോ
തായ്ത്തടിയായി വളർന്നു.

താതനാം സൂര്യനും മാതാവാം ധരണിയും
സ്നേഹവാത്സല്യങ്ങളേകി.

മഴയാമമൃതേത്തും വെയിലിൻതലോടലും
വാനോളമവനെ വളർത്തി.

ചുറ്റിലുമുള്ളതൻ സ്നേഹിതരോടോത്തു
കാട്ടിലും മേട്ടിലും കേറി.

വീഥിയറിയാതെ നേരം ഗണിക്കാതെ
മണ്ടിടുമന്നൊരു കാലം.

അവനുടെ ചില്ലതൻ തണലത്തു നിൽക്കുവാൻ
അതിയായ മോഹവുമായി.

തളിരുകൾപൊട്ടിമുളച്ചു വിടർന്നെത്തി
അവനിയിലേക്കൊരു മുല്ല.

ചുറ്റിപ്പിടിച്ചു വളർന്നുയർന്നീടുവാൻ
അവനുടെ ചില്ലകൾ താഴ്ത്തി.

വർണാഭമവളുടെ കുഞ്ഞു വല്ലരികളോ
തന്നിലെയ്ക്കാഴ്ന്നു വളർന്നു.

തന്നുടെ ചില്ലകളവളുടെ വല്ലിയാൽ
മൂടപ്പെടുന്നതു കണ്ടു.

പൂക്കളാലാപാദചൂടമലങ്ക്രുതമാവും
ദിനമവൻ കണ്ടു.

സൗരഭ്യമേകുന്ന പൂക്കളെ പേറുന്ന
തന്നുടെ മുല്ലതൻ വല്ലി.

ആ മുല്ലവല്ലരി പേറുന്ന താനാണു സംപന്ന-
നെന്നവൻ കണ്ടു.

മാനസ ചിത്രങ്ങൾ തീർത്തവനന്നങ്ങു
ആനന്ദ നിർവൃതി പൂണ്ടു.

Advertisements
This entry was posted in കവിതാശകലങ്ങൾ and tagged . Bookmark the permalink.

2 Responses to മുല്ലവള്ളിയും തേന്മാവും

  1. പ്രവീണ്‍ says:

    കൊള്ളാം!

  2. DEEPAK K V says:

    kollam

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s