കാർത്തിക സന്ധ്യ (ലളിത ഗാനം)

© 2012 David H. Wells

കാർത്തിക സന്ധ്യയിൽ കവിതകൾ പാടിവന്ന
വെള്ളാരം കുന്നിലെ കതിരു കാണാക്കിളീ
ഇന്നെൻറെ മനസ്സിൻറെ മലർമുറ്റത്തെത്തി
ഹിന്തോള രാഗത്തിൽ പാടി… പാടി…
ഹിന്തോള രാഗത്തിൽ പാടി… ആ…

ഈറക്കുഴലെടുത്തു ഞാൻ പാടി
ഈശ്വര ധ്യാന സങ്കേതം (2 )
അന്തിച്ചുവപ്പിൻറെ ചന്തംകലർന്നോഴുകും(2)
സുന്ദര സായാഹ്ന സന്ധ്യയണഞ്ഞു (2)                        (കാർത്തി…)

ഇന്നെനിക്കെന്തോരാലസ്യം
തളിർമരച്ചില്ലയിൽ രാഗോത്സവം (2)
താമ്പൂലം നീട്ടിയ കുപ്പിവള കൈകളിൽ (2)
ഞാനൊരു സമ്മാനം നൽകീ (2)                                    (കാർത്തി…)

Note:- ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഈ ലളിത ഗാനം എൻറെ രചനയല്ല, മറ്റാരുടെയോ ആണ്. വളരെ കുഞ്ഞു നാളിൽ എൻറെ പിതാവിൽനിന്നും എനിക്ക് പകർന്നു കിട്ടിയതാണ്. സ്കൂളിൽ പഠിക്കുമ്പോൾ ഈ ഗാനം പാടിയതിന് എനിക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.

Advertisements
This entry was posted in കവിതാശകലങ്ങൾ and tagged . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s