താതൻറെ പൊക്കിൾക്കൊടി

FathersLove

മകളേ… നീയെൻ രക്തത്തിൻ തുള്ളിതന്നെ
നിൻ മനമിടിഞ്ഞാലതച്ഛനു വേദനയും

പോകേണ്ടതാണു നീ അച്ഛനിൽ നിന്നുമേ
നിൻകാന്തനോടോപ്പം ആനന്ദാശ്രുക്കളാൽ

തായയുമായുള്ള തീവ്രബന്ധത്തിൻറെ
പൊക്കിൾക്കൊടിയറുത്തെന്നതുപൊലവെ

അന്നോളമച്ഛൻറെ സ്നേഹത്തിൻ പാശമാ-
ണെന്നോമൽ കുഞ്ഞിനു താങ്ങും തണലുമേ

ഗോചരമല്ലാത്ത പൊക്കിൾക്കൊടിതന്നെ
താതൻറെ സ്നേഹമാം പാശമെന്നൊർക്കുക

കലികാല ജന്തുക്കൾ വിവരദോഷികളവർ
താതൻറെ സ്നേഹത്തിൻ പാശമറുത്തിട്ടു

നീ നുകർന്നീടേണ്ട താതൻറെ വാത്സല്യ-
മന്യമാക്കീ നിനക്കീ വിഡ്ഢിപ്പരിഷകൾ

ക്ഷീരമടിഞ്ഞു പുളയ്ക്കുന്ന മാതാവിൻ
മാറിടം പോലെയാണച്ഛൻറെ ഹൃത്തടം

എന്നുടെയായുസ്സിൽ നീയെന്നുമുണ്ടെന്നു
നീയറിയുന്നതാണച്ഛൻറെ സന്തോഷം

Advertisements
This entry was posted in കവിതാശകലങ്ങൾ and tagged . Bookmark the permalink.

10 Responses to താതൻറെ പൊക്കിൾക്കൊടി

 1. ഞാനിത് എന്‍റെ വാളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്–

  • Jackson P V says:

   ഞാൻ ബ്ലോഗ്‌ എഴുത്തു രംഗത്തു പിച്ചവെച്ചു തുടങ്ങുന്നതേയുള്ളൂ. ചേച്ചിയുടെ സൃഷ്ടികൾ കുറച്ചൊക്കെ ഞാൻ വായിച്ചു, വളരെ നന്നായിരിക്കുന്നു ചേച്ചി. ചേച്ചി ഇവിടെ വന്നതിലും ഇത് വായിച്ചതിലും ചേച്ചിയുടെ വാളിൽ ഇത് ഷെയർ ചെയ്തതിലും വളരെ വളരെ സന്തോഷം.

 2. നല്ല കവിത. അച്ഛന്റെ സ്നേഹം.

  • Jackson P V says:

   ഇവിടെ വന്നു അഭിപ്രായം രേഖപ്പെടുത്തിയതിനു വളരെ നന്ദി ജോസ്ലെറ്റ്. അതെ അച്ഛൻറെ സ്നേഹവും ശാസനയും, അമ്മയുടെ പരിചരണവും ഒരു കുഞ്ഞിനു ആവശ്യമാണ് എന്നതാണ് എൻറെ പക്ഷം.

 3. സമകാലീന പ്രസക്തിയുള്ള ഒരു നല്ല കവിത
  ഇഷ്ടമായി
  അഭിനന്ദനങ്ങള്‍

  • Jackson P V says:

   അനിത ചേച്ചിയുടെ ബ്ലോഗ്‌ വായിക്കുന്നതിനിടയിൽ അക്കാക്കുക്കയുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചിരുന്നു. ഇവിടെ വിസിറ്റ് ചെയ്തു അഭിപ്രായം രേഖപ്പെടുത്തിയതിൽ വളരെ നന്ദിയും സന്തോഷവുമുണ്ട്.

 4. നന്നായിട്ടുണ്ട് ….

 5. Roopesh Ns says:

  നന്നായി ആസ്വദിച്ചു.എന്റെ മക്കളെയോര്‍ത്തു,രണ്ടു പെണ്‍കുഞ്ഞുങ്ങളെ.

  • Jackson P V says:

   കവിത ആസ്വദിച്ചുവെന്നറിഞ്ഞതിൽ വളരെ സന്തോഷം. എനിക്കുള്ളതും ഒരു പെണ്‍കുഞ്ഞാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s