Monthly Archives: May 2013

കാർത്തിക സന്ധ്യ (ലളിത ഗാനം)

കാർത്തിക സന്ധ്യയിൽ കവിതകൾ പാടിവന്ന വെള്ളാരം കുന്നിലെ കതിരു കാണാക്കിളീ ഇന്നെൻറെ മനസ്സിൻറെ മലർമുറ്റത്തെത്തി ഹിന്തോള രാഗത്തിൽ പാടി… പാടി… ഹിന്തോള രാഗത്തിൽ പാടി… ആ…

Posted in കവിതാശകലങ്ങൾ | Tagged | 1 Comment

എവരി ആക്ഷൻ ഹാസ്‌ ആൻ ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ

സാദാരണ ജോലികഴിഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ തിരുവനന്തപുരത്തു നിന്നും തിരിച്ചു ബസ്സ്‌ കയറുന്ന ഞാൻ ഇപ്പ്രാവശ്യം ശനിയാഴ്ചയാണ് നാട്ടിലേക്ക് പുറപ്പെട്ടത്‌. വെള്ളിയാഴ്ച വൈകുന്നേരം ഒരു ബിയർ അകത്താക്കിയിട്ട് ആഘോഷമായിട്ടാണ് കിടന്നുറങ്ങിയത്. അതുകൊണ്ടാവണം എഴുന്നേറ്റപ്പോൾ 9:00 മണിയായി. പിന്നെ ഒന്നും ചെയ്യാനില്ല, പെട്ടെന്ന് ഒരു കുളി പാസ്സാക്കി, കണ്ണിൽ കണ്ട ഒരു ഡ്രസ്സ്‌ എടുത്തു ധരിച്ചു, ബാക്കിയെല്ലാം കൂടി … Continue reading

Posted in ഫലിത ബിന്ദുക്കൾ | Tagged | 1 Comment

താതൻറെ പൊക്കിൾക്കൊടി

മകളേ… നീയെൻ രക്തത്തിൻ തുള്ളിതന്നെ നിൻ മനമിടിഞ്ഞാലതച്ഛനു വേദനയും പോകേണ്ടതാണു നീ അച്ഛനിൽ നിന്നുമേ നിൻകാന്തനോടോപ്പം ആനന്ദാശ്രുക്കളാൽ തായയുമായുള്ള തീവ്രബന്ധത്തിൻറെ പൊക്കിൾക്കൊടിയറുത്തെന്നതുപൊലവെ അന്നോളമച്ഛൻറെ സ്നേഹത്തിൻ പാശമാ- ണെന്നോമൽ കുഞ്ഞിനു താങ്ങും തണലുമേ

Posted in കവിതാശകലങ്ങൾ | Tagged | 10 Comments

മഴയുടെ സാന്ത്വനം

അന്നൊരു സായന്തനത്തിലെൻ വീട്ടിലെ ചാരുകസേരയിലായി ഏകാന്തതയുടെയാലിംഗനത്തിൽ ഞാനെന്നെ മറന്നങ്ങിരിക്കേ ജാലക വാതിലിൽ മുട്ടിവിളിക്കുന്ന ജാരിണിയെപ്പോലെ വന്നു ഊളിയിട്ടെന്നനുവാദമില്ലാതെയെൻ ആത്മസ്വകാര്യതകളിൽ ഞാനറിയാതെയെന്നാത്മനിമിഷങ്ങളാകവേ പങ്കിട്ടെടുത്തു

Posted in കവിതാശകലങ്ങൾ | Tagged | Leave a comment