മധുര നൊമ്പരം

Sweet Pain – Flashback of college love
ybs_classroom

ഇന്ന്, എൻറെ  സർക്കാർ ഉദ്ദ്യോഗത്തിൻറെ ഭാഗമായി ഒരു ചെക്ക് മാറാൻ എനിക്ക് ബാങ്കിൽ പോകേണ്ടി വന്നു. ബാങ്കിൽ നല്ല തിരക്കുണ്ടായിരുന്നു. കൌണ്ടെറിൽ ഏകദേശം 10-30 പെരോളമുണ്ടാവും. കുറെപ്പേർ ഇരിക്കുന്നു, ബാക്കിയുള്ളവർ ഇരിപ്പിടം കിട്ടാത്തതിനാൽ നിൽക്കുന്നു. ഞാൻ റ്റൊകെണ്‍ നമ്പരുണ്ടാക്കിത്തരുന്ന മെഷീൻ ബട്ടണ്‍ അമർത്തി റ്റൊകെണ്‍ ഉണ്ടാക്കി. നമ്പർ 65, ഹോ! ഞാൻ അക്ഷമനായി അവിടെ നിലയുറപ്പിച്ചു. പെട്ടെന്ന് റ്റൊകെണ്‍ നമ്പർ കാണിക്കുന്ന ബോർഡിൽ 31 എന്ന് തെളിഞ്ഞു, കൂടെ “റ്റൊകെണ്‍ നമ്പർ തെർടി വണ്‍” എന്ന ശബ്ദവും കേട്ട്. ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നൊരു വ്യക്തി എഴുന്നേറ്റു കൌണ്ടെറിലേക്ക് പോയി. ഹാവൂ, ബസിലോ, ട്രെയിനിലോ, ദീർഘ ദൂര യാത്ര ചെയ്യുമ്പോൾ ഒരു ഇരിപ്പിടം കിട്ടിയാലുള്ള മനസ്സിൻറെ സന്തോഷം പോലെയോരനുഭവമാണ് അപ്പോൾ മനസ്സിനുണ്ടായത്. വേറെയൊന്നും ആലോചിക്കാതെ ഞാൻ പെട്ടെന്ന് ആളൊഴിഞ്ഞ ഇരിപ്പിടത്തിലേക്കിരുന്നു.

ഇരിപ്പിടം കിട്ടി സ്വസ്തനായെങ്കിലും ഇന്ന് തിരിച്ചു ആപ്പീസിൽ ചെന്ന ശേഷം പാസ്സാക്കി വിടേണ്ട ഫയലുകളായിരുന്നു മനസ്സ് മുഴുവനും. ഇടയിലെപ്പോഴോ അവിടെയിരിക്കുന്ന മറ്റു മനുഷ്യരുടെ മേൽ എൻറെ ദൃഷ്ടി പതിഞ്ഞു. കൗമാര പ്രായത്തിലുള്ളവർ , യൗവനമെത്തിയവർ, വാർദ്ധക്യത്തിലെത്തിയവർ, കൈക്കുഞ്ഞുമായി വന്നിട്ടുള്ള അമ്മമാർ അങ്ങിനെ എല്ലാ വിഭാഗം ആളുകളും അവിടെ ഉണ്ട്. ഞാൻ ഒരറ്റത്തുനിന്നും ആളുകളെ ഒന്നൊന്നായി നിരീക്ഷിച്ചു തുടങ്ങി. എൻറെ കണ്ണുകൾ അവിടെയുള്ള ഓരോ മുഖത്തു കൂടെയും കടന്നു പോയ്കൊണ്ടിരുന്നു. ങേ… എൻറെ കണ്ണുകൾ എവിടെയോ ഉടക്കിയോ!!!?. വളരെ പരിചയമുള്ള ഒരു മുഖം ആ ആൾക്കൂട്ടത്തിൽ ഞാൻ കണ്ടതുപോലെ.

ഞാൻ അൽപനേരം അസ്ത്രപ്രജ്ഞനായി  ഇരുന്നുപോയി. വികാരങ്ങളുടെ വേലിയേറ്റങ്ങൾ എൻറെയുള്ളിൽ മിന്നിമാഞ്ഞു. ഇരിക്കുന്നയിടം പോലും മറന്നുപോകുന്നയവസ്ഥ. ഈശ്വരാ, എനിക്കിതെന്തു പറ്റി, 10-16 വർഷങ്ങളായി എനിക്ക് തീരെ പരിചയമില്ലാത്തയൊരു മാനസികാവസ്ഥയാണല്ലോയിതു. ഞാൻ എന്നിലുണ്ടായ രാസപ്രക്രിയ എന്താണെന്ന് വിശകലനം ചെയ്തു നോക്കി. ഇല്ല തീരെ മനസ്സിലാകുന്നില്ല, എനിക്ക് എന്താണ് സംഭവിക്കുന്നതെന്നു തീരെ മനസ്സിലാകുന്നില്ല. പെട്ടെന്ന് എനിക്ക് വീണ്ടുവിചാരമുണ്ടായി. എൻറെ  കണ്ണുകൾ എവിടെയോ ഉടക്കിയപ്പോളാണ് എന്നിൽ ഈ മാറ്റങ്ങളെല്ലാം സംഭവിച്ചതെന്നു എനിക്കോർമ്മ വന്നു. ഞാൻ ആ ദിശയിലേക്കു ഒന്നുകൂടെ കണ്ണോടിച്ചു. അതെ എന്റെ കണ്ണുകൾ വീണ്ടും ഒരു മുഖത്തു ചെന്ന് ഉടക്കി. ഇത്തവണ എൻറെ മനസ്സിൻറെ താളുകൾ 10-16 വർഷം പിന്നോട്ടേക്ക് മറിഞ്ഞു. എൻറെ കോളേജ് ജീവിതത്തിൻറെ ഏതാനും ഏടുകൾ അതാ എൻറെ കണ്മുന്നിൽ. ആലപ്പുഴ എസ് ഡി കോളേജിലെ കണക്കു ഡിപാർട്ട്‌മെൻറിൻറെ 2-ആം വർഷ ബിരുത വിദ്ധ്യാർത്ഥികളുടെ ക്ലാസ് റൂമാണ് കണ്മുന്നിൽ തെളിഞ്ഞു വന്നത്.

ആയിടെ കോളജിലെത്തുന്ന ഞങ്ങൾക്ക് താങ്ങും തണലും വാത്സല്യവും  തന്നിരുന്നത് കോളജ് ക്യാംപസിനുള്ളിലെ ഉറക്കംതൂങ്ങിയെന്നു പേരുള്ള വൃക്ഷമുത്തശ്ശിയുടെ ദിവാൻ കൊട്ട് കണക്കുള്ള വേരുകളായിരുന്നു. കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളോജി, ഇക്കണോമിക്സ്,… ഇത്യാതി ഡിപാർട്ട്‌മെന്റുകളിൽ  നിന്നായി ഏകദേശം 50-ഓളം പേർ ദിവസവും ആ വൃക്ഷത്തിൻറെ ചുവട്ടിലെത്തുകയും സൊറ പറഞ്ഞിരിക്കുകയും പതിവായിരുന്നു. ക്ലാസ്സുകളിൽ കയറുകയെന്നത്‌ ഒരു ബോറൻ ഏർപ്പാടാണെന്നതായിരുന്നു വൃക്ഷമുത്തശ്ശിയുടെ നല്ല കുഞ്ഞുങ്ങളാകുന്ന ആ സമൂഹത്തിൻറെ പൊതുവായ അഭിപ്രായം. ഒരു ഗുണമെന്താണെന്നാൽ, ആ കോളേജിലെ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും അവരെ അറിയാമായിരുന്നു, അവർക്ക് തിരിച്ചും. അഭിമാനത്തോടെ പറയട്ടെ ഞാനും വൃക്ഷമുത്തശ്ശിയുടെ ഒരു നല്ല കുഞ്ഞായിരുന്നു. ഞങ്ങൾ ചെയ്ത നല്ല കാര്യങ്ങളൊന്നും, ( ഉദാഹരണത്തിനു: 2-ആം വർഷക്കാരുടെ കുത്തകയായ ഡിപാർട്ട്‌മെന്റു ഇലെക്ഷൻ അനധികൃതമായി കയ്യേറാൻ ശ്രമിച്ച 3-ആം വർഷ സീനിയേർസിനെ തലോടിയതുൾപ്പെടെയുള്ള) കാര്യങ്ങൾ എളുപ്പം ആർക്കും മറക്കാൻ പറ്റില്ല.

ഒന്നാം വർഷത്തിൽ ഞങ്ങളെ പഠിപ്പിച്ചു തൊണ്ടയിലെ വെള്ളം വറ്റിച്ച പ്രൊഫസർ പേപ്പറുകളുമായി ക്ലാസ്സിൽ വന്ന് വളരെ ഗദ്ഗദത്തോടെ അദ്ദേഹത്തിൻറെ മാനസ്സിക വ്യഥ പറഞ്ഞപ്പോളുണ്ടായ ഉൾവിളിയാണോ എന്തോ… ഇനിമുതൽ  ക്ലാസ്സിൽ കയറണമെന്ന ചിന്ത എൻറെയുള്ളിൽ രൂപംകൊണ്ടു. ഞാൻ എൻറെ സഹോദരങ്ങളായ വൃക്ഷമുത്തശ്ശിയുടെ നല്ല കുഞ്ഞുങ്ങളോട് ഈ അഭിപ്രായം തുറന്നു പറഞ്ഞു. ആദ്യം എന്തൊക്കെയോ വായിൽ തോന്നിയത് അവന്മാർ പറഞ്ഞെങ്കിലും അവസാനം എൻറെ ഉറച്ച തീരുമാനം അവരെ ഉലച്ചു, എല്ലാവരും സമ്മതം മൂളി. അവന്മാർക്കു എന്തോ നിഗൂഡ അജണ്ടയുണ്ടോ ആവോ. ഹേ, എനിക്ക് വെറുതെ തോന്നിയതായിരിക്കും. അങ്ങിനെ ഞാൻ വളരെ മാനസിക വ്യഥയോടെ എൻറെ മുത്തശ്ശിയെയും കുഞ്ഞുങ്ങളെയും കാണുന്നത് ഉച്ചയൂണിൻറെ ഇടവേളകളിൽ മാത്രമായി ചുരുക്കി.

അങ്ങിനെ കുറച്ചു ദിവസങ്ങൾ കടന്നുപോയി. ഒരിക്കൽ ഉച്ചയൂണു കഴിഞ്ഞു  മുത്തശ്ശിയുടെ തണലിൽ  കുഞ്ഞുങ്ങളെല്ലാവരും കൂടി വട്ടംകൂടിയിരിക്കുമ്പോൾ ഞാൻ അവിടെയെത്തി. “നീ ക്ലാസ്സിൽ കയറിയിട്ട് എന്തൊക്കെ പഠിച്ചെടെ, ഇതുവരെ പഠിപ്പിച്ചത് ഞങ്ങൾക്കും പറഞ്ഞു താടേ” എന്ന്  അതിലൊരുത്തൻ വെറുതെ പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ അൽപം പതറിപ്പോയി. എൻറെ പതർച്ച കണ്ടപ്പോൾ ബാക്കിയുള്ളവന്മാരും കൂടെ ചേർന്നു. ഇവൻ അകത്തു പോയിരിക്കുന്നത് ആരെയോ വായിനോക്കാനാടാ എന്ന കമെന്റും. എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു, ഞാൻ കുറച്ചു ചൂടായി സംസാരിച്ചു. പിന്നെ പറയണ്ടല്ലോ പൂരം, എല്ലാം കൂടെ എന്നെ  കൊന്നു കുഴിച്ചു മൂടിയില്ലെന്നെയുള്ളൂ. എന്തേ ഞാൻ ചൂടായതെന്നു എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല.

അടുത്ത ദിവസം പതിവുപോലെ ക്ലാസ്സിൽ ഞാനെത്തി സ്ഥിരമായി ഇരിക്കാറുള്ള വലതു സെക്ഷനിലെ, മുന്നിൽ നിന്നും മൂന്നാമത്തെ റോയിലെ ഇരിപ്പിടത്തിൽ ഇരുന്നു. പിള്ളേർ ഓരോരുത്തരായി ക്ലാസ്സിൽ എത്തിക്കൊണ്ടിരിക്കുന്നു. എൻറെ ശ്രദ്ദ നടുക്കത്തെ സെക്ഷനിലെ, മുന്നിൽ നിന്നും രണ്ടാമത്തെ റോയിലെ ഇരിപ്പിടത്തിലായിരുന്നു. ഇല്ല ഇതുവരെ എത്തിയിട്ടില്ല, എന്തായിരിക്കും വൈകുന്നത്. ഛെ… ഞാൻ എന്തിനു വ്യാകുലപ്പെടണം, മനസ്സിനെ ശാന്തമാക്കാൻ ഞാൻ കിണഞ്ഞു ശ്രമിച്ചു പരാജയപ്പെട്ടു. അങ്ങിനെയിരിക്കുമ്പോൾ കൈയ്യിൽ ചെറിയൊരു ഫയലും, രണ്ടു-മൂന്ന് പുസ്തകങ്ങളും ഒരു ഫാൻറസി കുടയുമായി അതാ..അവൾ.. അവൾ ക്ലാസ്റൂമിൻറെ വാതിൽ കടന്നു ഉള്ളിലേക്ക് നടന്നു കയറി വന്നു. എൻറെ ഹൃദയത്തിൻറെ മിടിപ്പ് കൂടുന്നത്‌ ഞാൻ അറിഞ്ഞു. മന്ദം മന്ദം നടന്നു വന്ന് അവൾ നടുക്കത്തെ സെക്ഷനിലെ, മുന്നിൽ നിന്നും രണ്ടാമത്തെ റോയിലെ ഇരിപ്പിടത്തിലിരുന്നു. ഇപ്പോൾ എനിക്ക് അവളെ നന്നായി കാണാം, ചെറുതായി ഒന്ന് തിരിഞ്ഞാൽ അവൾക്കു എന്നെയും കാണാം. അവൾ പതുക്കെ തൻറെ ഇരിപ്പിടത്തിൽ ഇരുന്നു. പിന്നീട് എന്നത്തെയും പോലെ ചെറു മന്ദസ്മിതത്തോടെ പയ്യെ വലത്തോട്ടു തിരിഞ്ഞു വലതു സെക്ഷനിലെ, മുന്നിൽ നിന്നും മൂന്നാമത്തെ റോയിലെ ഇരിപ്പിടത്തിലേക്കൊന്നു കണ്ണൊടിച്ചു. അതിനു ശേഷം അടുത്തിരിക്കുന്ന തൻറെ സഹപാഠിയോടു കുശലം പറഞ്ഞു തുടങ്ങി. അവളെ കാണാതിരുന്നപ്പോൾ എനിക്കുണ്ടായ വ്യാകുലതകളെല്ലാം അകന്നു മനസ്സ് ശാന്തമായി.

പെട്ടെന്ന് എനിക്ക് വീണ്ടു വിചാരമുണ്ടായി അവളെ കാണാനാണോ ഞാൻ നല്ലകുഞ്ഞുങ്ങളോട് കളവുപറഞ്ഞു ക്ലാസ്സിൽ കയറിയത്. അയ്യോ!! ഇതെങ്ങാനും ആ കശ്മലന്മാർ അറിഞ്ഞാൽ ഹോ….!!! അവന്മാർ എന്നെ ഭിത്തിയിൽ തേച്ചു ഒട്ടിച്ചുവെച്ച ശേഷം പറിച്ചെടുത്തു നിലത്തിട്ടു ചവിട്ടിയരക്കും. അയ്യോ അതോർക്കാൻ കൂടി വയ്യ. ഞാൻ എന്താ ഇങ്ങനെ… ഈ പെങ്കൊച്ചു എന്നെ എന്താണ് ചെയ്തത്… ഇങ്ങനെ മനുഷ്യൻറെ കരളു കൊത്തിപ്പറിക്കുന്ന എന്ത് മന്ത്രമാണ് അവൾക്കു സ്വായത്തമായിട്ടുള്ളത്… ഈശ്വരാ… ഇതെങ്ങോട്ടുള്ള പോക്കാണ്…ഹോ…!!! എന്നിൽനിന്നും ഒരു ദീർഘനിശ്വാസം ഉയർന്നു, മനസ്സൽപം ശാന്തമായി. ആദ്യത്തെ വിഭ്രമത്തിൽ നിന്നും കരകയറിയപ്പോൾ മനസ്സിന് എന്തെന്നില്ലാത്തയൊരു കുളിർമയും ധൈര്യവും അനുഭവപ്പെട്ടു. ഒരിക്കൽ കൂടി അവളെ കാണണമെന്ന ഉള്ളിൻറെയുള്ളിൽ  നിന്നുമുണ്ടായ പ്രേരണയെ അതിജീവിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ വീണ്ടും അവളെ നോക്കി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവളും തിരിഞ്ഞു എന്നെ നോക്കി . അവൾക്കും അതുപോലെയെന്തോ ഉൾപ്രേരണയുണ്ടായിക്കാണും.  ഏതാനും നിമിഷങ്ങൾ മാത്രം നീണ്ട നാല് കണ്ണുകളുടെ സംഗമം… എനിക്കുണ്ടായ ആന്തരിക അനുഭവത്തെ എന്ത് പേര് ചൊല്ലി വിളിക്കണം…? ഞാൻ വായിച്ചിട്ടുള്ള സകല കഥകളുടെയും സന്ദർഭങ്ങളെടുത്തു മനസ്സിൽ അപഗ്രധിച്ചു നോക്കി. അവസാനം ആ മാനസികാനുഭവത്തിനു  പേര് കണ്ടെത്തി… പ്രേമം..!!!. ദൈവമേ… എനിക്ക് പ്രേമം പിടിപെട്ടോ…. പാടില്ലാ…

സ്വന്തം മനസ്സിന് പക്വതയുണ്ടെന്ന തോന്നലുകൾ മനസ്സിൽ രൂപപ്പെടുന്നതിനു മുന്നേ തന്നെ മനസ്സിനെ പഠിപ്പിച്ചെടുത്ത ഒരു കാര്യം; സ്വന്തമായി ജോലിയിൽ നിന്നും നാലുകാശ് സമ്പാദിച്ച ശേഷമേ ജീവിതത്തിൽ പെണ്ണും പിടക്കോഴിയും ഉണ്ടാകാൻ പാടുള്ളൂവെന്നതായിരുന്നു. എൻറെ മനസ്സിനെ ഭരിച്ചിരുന്ന മേൽപ്പറഞ്ഞ ചിന്ത കാരണം കണ്ണുകളുടെയും ഒരു പരിധിവരെയുള്ള മനസ്സുകളുടെ സംഗമത്തിനുമപ്പുറത്തേക്ക് ആ ബന്ധം വളർച്ച മുരടിച്ചു നിന്ന്. ഒരു ബോണ്‍സായി ചെടി വളർത്തിയെടുക്കുന്ന കർഷകൻറെ വിരുതു അവിടെ പ്രകടമായിരുന്നു. എന്തൊക്കെയാണെന്ന് പറഞ്ഞാലും മനസ്സിന്റെ ആ ലോല ഭാവത്തിൽ നിന്നും അതിനെ പിന്തിരിപ്പിക്കാൻ എനിക്ക് പറ്റുന്നില്ല. അല്ലെങ്കിൽ, ഞാൻ അതിനു ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. എനിക്ക് ക്ലാസ്സുകളിൽ ഇരിക്കാനുള്ള പ്രേരണതന്നെ അവളായിരുന്നു. ഞാൻ അറിയാതെ തന്നെ എൻറെ ശരീരവും മനസ്സും ആ ക്ലാസ് റൂമുകൾക്കുള്ളിൽ അർപ്പിക്കപ്പെട്ടു. എന്ത്… എന്നിൽ മാറ്റങ്ങളുടെ വേലിയേറ്റമോ. ഞാൻ ക്ലാസ്സുകൾ മുടക്കുന്നില്ല, അദ്ധ്യാപകർക്ക് എന്നോട് സ്നേഹം തോന്നി തുടങ്ങിയോ? ഞാൻ പഠിക്കുന്ന നല്ല കുട്ടിയാണെന്നോ… ഹോ!!! വിശ്വസിക്കാൻ പ്രയാസം തോന്നുന്നു.

ഹോ!!! പെട്ടെന്ന് ഓർമ്മകളിൽ നിന്നും ഞാൻ ഞെട്ടിയുണർന്നു. ഇപ്പോഴും ഞാൻ ബാങ്കിലെ കൌണ്ടെറിനടുത്ത് കസേരയിൽ ഇരിക്കുകയാണ്. ഡിഗ്രിക്ക് പഠിക്കുന്ന കാലഘട്ടത്തിൽ എൻറെ മനസ്സിൻറെ ശ്രീകോവിലിൽ കയറി കുടിയിരുന്ന ആ കുട്ടിയിതാ 16 വർഷങ്ങൾക്കു ശേഷം ഇപ്പോൾ ബാങ്കിൻറെ കൌണ്ടെറിൽ എൻറെ കണ്മുൻപിൽ നിൽക്കുന്നു. ഞാൻ പതിയെ എഴുന്നേറ്റു ചെന്ന് പരിചയം പുതുക്കി. എനിക്ക് ഇപ്പോൾ ഒരു കുട്ടിയുള്ളത് പോലെ അവൾക്കും ഒരുകുട്ടിയുണ്ട്. ഭർത്താവിൻറെയും കുട്ടികളുടെയും കാര്യങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ കേരളത്തിലെ ഏതൊരു പെണ്ണിനേയും പോലെ അവളും വളരെ വാചാലയായി. പെട്ടെന്ന് “റ്റൊകെണ്‍ നമ്പർ സിക്സ്റ്റി റ്റു” എന്ന ശബ്ദം കേട്ടു. അപ്പോൾ അവൾ ധൃതിയോടെ കൌണ്ടെറിലേക്ക് പോയി. അവിടെ നിന്നും പണവും വാങ്ങി വന്നു എന്നോട് യാത്രയും പറഞ്ഞു പോയി. പിന്നീടെപ്പോഴോ  “റ്റൊകെണ്‍ നമ്പർ സിക്സ്റ്റി ഫൈവ്” എന്ന ശബ്ദം കേട്ടു. ഞാനും കൌണ്ടെറിൽ ചെന്ന് പണവും വാങ്ങി തിരിച്ചു ഓഫിസിലേക്കു പുറപ്പെട്ടു.

Advertisements
This entry was posted in മായാലോകം and tagged . Bookmark the permalink.

5 Responses to മധുര നൊമ്പരം

 1. Simple nd recalling memories….Good Effort Friend. The climax should have been more punchy (If it is not a real story 😉 )

 2. Abhilash says:

  Nice..

 3. Suresh says:

  Good one Man. Its simply good . !!!!!

 4. ഞാൻ അൽപനേരം അസ്ത്രപ്രജ്ഞനായി ഇരുന്നുപോയി.
  ശിവനേ………………:)
  ഇത് ഇന്ന് ഒന്നും അല്ലായിരിക്കാം. പക്ഷെ വരുംതലമുറക്ക്ഒരായിരം പേരെ പ്രണയിക്കാനുള്ള inspiration ആവട്ടെ ഇത്…:P

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s