മുട്ടുകുത്തിച്ച മുട്ടട

Muttada put us on knee – Trip changed to comedy
യാത്രകൾ ഞങ്ങൾക്ക് നേരംപോക്കിനുള്ള ഉപാധികൾ ആയിരുന്നു. അങ്ങിനെ ഇരിക്കുമ്പോൾ പെട്ടെന്നായിരിക്കും ഒരു യാത്ര പോകണം എന്ന് ആർക്കെങ്കിലും തോന്നലുണ്ടാവുക. ഒരിക്കൽ അങ്ങിനെ ഒരു യാത്ര പുറപ്പെട്ടത് കോമഡിയായിത്തീർന്ന കഥയാണ് ഇപ്പോൾ പറയാൻ പോകുന്നത്.

അന്ന് ഞാനും, ദീപക്കും, ദിനിലും ഒരുമിച്ചാണ് ഒരു ഉല്ലാസ യാത്ര പുറപ്പെട്ടത്. യാത്ര വളരെ ഉല്ലാസം നിറഞ്ഞതായിരുന്നുവെങ്കിലും തിരിച്ചു പോരുന്ന വഴിക്ക് ഞങ്ങളെ വലിയൊരു കോമഡി കാത്തിരിക്കുന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല. തിരിച്ചു പോരാനായി കാർ സ്റ്റാർട്ട്‌ ചെയ്യാൻ ശ്രമിച്ചപ്പോൾ അനക്കമില്ല. ബാറ്ററി ഡൗണാണ് എന്ന് മനസ്സിലായി. വേറെ നിവൃത്തിയില്ലാത്തതിനാൽ തള്ളി സ്റ്റാർട്ട്‌ ചെയ്തു. എന്തിനു വെറുതെ ജിമ്മിലൊക്കെ പോയി കാശു കളയണം? ഞങ്ങൾ നന്നായി വിയർപ്പൊഴുക്കി വണ്ടി സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് തിരിച്ചു പോന്നു. സ്റ്റാർട്ടായ വണ്ടിയിലേക്ക് കയറി ഇരുന്ന ഞങ്ങളുടെ സ്വാസോച്ച്വാസം വളരെ ദ്രുതഗതിയിലായിരുന്നു. ഇതിനെയാണോ അധ്വാനിക്കുമ്പോഴുണ്ടാകുന്ന കിതപ്പ് എന്ന് പറയുക. എന്തരോ എന്തോ… എന്തായാലും പോരുമ്പോൾ വണ്ടി ഓഫായി പോകാതെ തിരിച്ചു വീട്ടിലെത്തുക എന്നതാണ് ഞങ്ങൾക്കു മുന്നിലുള്ള ഏക പോംവഴി.

ഇനിയാണ് കഥയുടെ ക്ലൈമാക്സ് രംഗങ്ങളിലേക്ക് പ്രവേശിക്കുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതി എന്ന പേരിൽ ഖജനാവു കൊള്ളയടിക്കുന്നത് സഹിക്കാം. പക്ഷെ റോടുകളായ റോടുകളെല്ലാം കുഴിച്ചു അഗാധ ഗർത്തങ്ങൾ തീർത്തു യാത്രികരെയെല്ലാം സാഹസ യാത്രക്ക് പ്രേരിപ്പിച്ചു അതിൽ ക്രുരവിനോദം കണ്ടെത്തുന്ന സർക്കാരിൻറെ ക്രുരവിനോദത്തിനു ഞങ്ങളും ഇരയായി.

വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. ഉദ്ദേശിച്ച യാത്ര കഴിഞ്ഞു തിരിച്ചു പോരുന്ന വഴിക്ക് പേരൂർക്കട കഴിഞ്ഞപ്പോൾ കേശവദാസപുരത്തു എത്തിപ്പെടാനുള്ള എളുപ്പ വഴിയായ മുട്ടടയിലേക്ക് തിരിഞ്ഞു. മുട്ടടയിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ ജപ്പാൻ കുഴികൾ വായും പിളർന്ന് കിടപ്പുണ്ടായിരുന്ന കാര്യം പാവം ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഞങ്ങൾ വണ്ടി മുന്നോട്ടെടുത്തു, ഞങ്ങളുടെ മുന്നിലും പുറകിലുമായി വണ്ടികളുടെ ഒരു നീണ്ട നിര തന്നെ രൂപപ്പെട്ടു. കൂടാതെ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളുടെ നീണ്ട നിരയും അങ്ങനെ ഞെങ്ങി ഞെരുങ്ങി നീങ്ങിത്തുടങ്ങി. വണ്ടി അല്പം മുന്നോട്ട് നീങ്ങിക്കഴിഞ്ഞപ്പോളാണ് സംഗതിയും ശ്രുതിയുമെല്ലാം പാളിയെന്ന് മനസ്സിലായത്. കയറ്റമാണ്, വളരെ കഷ്ടപ്പെട്ട് വണ്ടി ഓഫാകാതെ ഒരുവിധം നിയന്ത്രിച്ചു പോരുമ്പോൾ മുന്നിലായി ഒരാളുടെ കാല്മുട്ടുവരെ താഴ്ചയിൽ ഒരു കുഴി. ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ വളരെ കഷ്ടപ്പെട്ട് ഈ കുഴി മറികടന്നു പോകുന്നു. വണ്ടിയുടെ ഒരു വശം എന്തായാലും ആ കുഴിയിൽ ഇറങ്ങിയ ശേഷമേ കയറി പോവുകയുള്ളു. മുന്നിൽ എതിരെ വന്ന വണ്ടി അവിടെ നിർത്തിയിട്ടു. അദ്ദേഹം അനുഭവിക്കാൻ പോകുന്ന പ്രശ്നമെന്തെന്നു പുള്ളിക്ക് അറിയില്ലല്ലോ :-).

ഇനിയാണ് തമാശയുടെ തുടക്കം. ഞാൻ വളരെ പണിപ്പെട്ടു വണ്ടി മുന്നോട്ടെടുത്തു. കുഴിയിലേക്കിറങ്ങിയതും വണ്ടി നിന്നുപോയി. മുന്നിൽനിന്നിരുന്ന ആളുകൾ വണ്ടിയെടുത്തു പോകാൻ ആങ്ങ്യം കാണിക്കുന്നു. പിന്നിൽനിന്നും വാഹനങ്ങളുടെ നിർത്താതെയുള്ള ഹോണ്‍ ശബ്ദം മുഴങ്ങാൻ തുടങ്ങി. അപ്പോഴുള്ള ഞങ്ങളുടെ മനോവികാരം ഏകദേശം ഊഹിക്കാമല്ലോ. വളരെ പണിപ്പെട്ടു അവിടെ കൂടിയവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി ഞങ്ങളും പിന്നെ അവിടെയെത്തിയ ഒരു നല്ല മനുഷ്യനും കൂടിച്ചേർന്നു ഒരുവിധത്തിൽ വണ്ടി ഒരു വശത്തേക്ക് മാറ്റി നിർത്തി. അപ്പോഴേക്കും വണ്ടികളുടെ വലിയൊരു നീണ്ടനിര ഇരുവശങ്ങളിലും രൂപപ്പെട്ടിരുന്നു. അപ്പോൾ ഒരുപാട് വിഷമിച്ചെങ്കിലും ഇപ്പോൾ അതോർക്കുമ്പോൾ “പറക്കും തളിക” എന്ന ചിത്രത്തിലെ രംഗമാണ് മനസ്സിൽ കടന്നുവരുന്നത്‌. ചിത്രം കണ്ടവർക്കു ഈ അവസ്ഥയിൽ ഡ്രൈവ് ചെയ്തവൻറെ മനോഗതം ഏകദേശം മനസ്സിലാകും. പയ്യെ പയ്യെ ഇരുവശത്തുനിന്നും വാഹനങ്ങൾ ഒന്നൊന്നായി കടന്നു പോയ്‌ക്കൊണ്ടിരുന്നു. സന്ധ്യയായി, തിരക്ക് കുറഞ്ഞ് അല്പം സ്വസ്തമായതോടെ ഞങ്ങൾ ജോലി ആരംഭിച്ചു. കയറ്റമായതിനാൽ പുറകിലേക്ക് ഇറക്കിവിട്ടു സ്റ്റാർട്ട്‌ ചെയ്യാം എന്ന് വളരെ ബുദ്ധിപരമായി തീരുമാനമെടുത്തു.

ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് കേട്ടിട്ടില്ലേ? അതായിരുന്നു ഞങ്ങളുടെ അവസ്ഥ. പെട്ടെന്ന് അതാ വലിയൊരു മഴ. റോഡെല്ലാം ചേർ നിറഞ്ഞു. വണ്ടികൾ അങ്ങുമിങ്ങും പോകുന്നുണ്ട്. ഞങ്ങൾ മഴ നനഞ്ഞുകൊണ്ടുതന്നെ വണ്ടിയെടുക്കാൻ തീരുമാനിച്ചു. ഞാൻ വണ്ടിക്കുള്ളിൽ കയറി. ദീപക്കും ദിനിലും പതിയെ വണ്ടി പിന്നിലേക്ക് തള്ളിവിട്ടു. മഴകാരണം പിന്നിലുള്ളത് ഒന്നും കാണുന്നുണ്ടായിരുന്നില്ല. ഡോർ അല്പം തുറന്നു പിടിച്ചുകൊണ്ടു വണ്ടി പിന്നോട്ടെടുത്തു. വഴിയിൽ കിടന്ന വലിയൊരു പാറയുടെ വശത്ത് ഡോർ തട്ടി. ഡോറിൻറെ വശത്ത് ചളുക്ക്‌ വീണു. ഇതിൽ കൂടുതൽ ബുദ്ധി പ്രയോഗിച്ചാൽ കൂടുതൽ അബദ്ധമാകും എന്ന ഭീതി മൂന്നുപേരിലും ഉളവായി. തല്ക്കാലം വണ്ടി അവിടെ എവിടെയെങ്കിലും നിർത്തിയിട്ടു അടുത്ത ദിവസം മെക്കാനിക്കിനെ വിളിച്ചു കൊണ്ടുപോയി എടുക്കാം എന്ന് ഒരുപാട് ബുദ്ധി ഉപയോഗിക്കാതെ തീരുമാനമെടുത്തു. ആ മഴയത്ത്, ഇരുട്ടിതുടങ്ങിയ നേരത്ത് വേറെ എന്ത് ചെയ്യാൻ, അടുത്ത് കണ്ട വീട്ടിലേക്ക് വണ്ടി തള്ളി അടുപ്പിച്ചു.

ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും. എന്നാൽ ഇടിവെട്ടിയതിനു പിന്നാലെ പാമ്പുകടിയേറ്റവൻറെ തലയിൽ തേങ്ങ വീണു എന്ന് കെട്ടിട്ടുണ്ടാകുമോ? അതായിരുന്നു പിന്നീടുള്ള അവസ്ഥ. തൽക്കാലം കാർ കയറ്റിയിടാൻ അടുത്ത് കണ്ട വീട്ടിലെ ഉടമസ്ഥനോട് അനുമതി ചോദിക്കണമല്ലോ. ചോദിക്കാനായി ഞങ്ങൾ ആ വീടിൻറെ മുറ്റത്തേക്ക് കടന്നു. ഇരുട്ട് വീണു തുടങ്ങിയിരുന്നതിനാലും, മഴ തോരാതിരുന്നതിനാലും കാഴ്ചയിൽ കുറച്ചു അവ്യക്തതയുണ്ടായിരുന്നു. ഞങ്ങളുടെ അടുത്തേക്ക് ഏതോ ഒരു കറുത്ത ഭീമാകാരം ഓടിയടുക്കുന്നത് ഞങ്ങൾ കണ്ടു. എൻറെ പൊക്കത്തിലുള്ള കറുത്ത ഒരു ജന്തു. കണ്ടാൽ കാട്ടുപോത്തിനെയോ എരുമയെയൊ പോലെ തോന്നിക്കും. ഞങ്ങളുടെ അടുത്തെതിയതും എട്ടു ദിക്കും കിടുങ്ങുമാറുച്ചത്തിൽ അത് ബൗ… ബൗ…ബൗ… എന്ന് ശബ്ദിച്ചു. അപ്പോഴാണ്‌ അതൊരു പട്ടിയാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായത്‌. ഉയിര് ആവിയായി പോകുക എന്ന് കേട്ടിട്ടില്ലേ, ഞങ്ങൾ അനുഭവിച്ചു. എൻറെ വീട്ടിൽ അതിക്രമിച്ചു കയറിയവർ ആരെടെ എന്ന ഭാവത്തിലായിരുന്നു അവൻറെ വരവ്. ദീപക്കും ദിനിലും ഓടി, എനിക്ക് എന്ത് പറ്റിയോ എന്തോ, ഞാൻ എത്ര ഓടിയിട്ടും നിന്നിടത്ത് നിന്നും നീങ്ങുന്നില്ല. എന്നെകണ്ടില്ലെന്നമട്ടിൽ പുള്ളി ദീപക്കിൻറെയും ദിനിലിൻറെയും പുറകെ ഓടി. എന്നെ അവൻറെ പല്ലിൽ ഉടക്കാൻ പോലും ഇല്ല എന്നതാണോ ഭാവം എന്നത് അറിയില്ല. പെട്ടെന്ന് വീടിൻറെ ഉമ്മറത്ത്‌നിന്നും കൈസർ… എന്ന ഒരു വിളി കേട്ടു. ഭീമാകാരനായ ആ ജന്തു ഒരു കൊച്ചു കുട്ടിയെ പോലെ അവിടെ നിന്നിട്ട് തിരിഞ്ഞു നോക്കി. പിന്നെ ഓടിച്ചെന്നു തൻറെ യജമാനൻറെ കാലുകളിൽ ഉരസി തൻറെ സ്നേഹം പ്രകടിപ്പിച്ചു തുടങ്ങി. അദ്ദേഹം പട്ടിയെ കെട്ടിയിട്ട ശേഷം ഞങ്ങളുടെ അടുത്തേക്ക് വന്നു. ആ നല്ല മനുഷ്യൻ ഞങ്ങളുടെ കഥ കേട്ടശേഷം കാർ അവിടെ പാർക്ക് ചെയ്തോളാൻ അനുവദിച്ചു. ഞങ്ങൾ കാർ അവിടെ തള്ളിക്കയട്ടിയിട്ടിട്ടു ഒരു ഒട്ടോറിക്ഷോ പിടിച്ചു കേശവദാസപുരത്തെത്തി. അവിടെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ട് അടുത്ത ബസിൽ കയറി വീട്ടിലേക്ക് പുറപ്പെട്ടു. അടുത്ത ദിവസം രാവിലെ ഒരു മേക്കാനിക്കിനെയുംകൂട്ടി പോയി വണ്ടി സ്റ്റാർട്ട്‌ ചെയ്തു എടുത്തുകൊണ്ടു പോന്നു.

ഇന്നും ആ ഒരു ദിവസത്തിൻറെ മധുരസ്മരണകൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇടയ്ക്കിടെ കടന്നുവരുന്നു. ആ ഒരു യാത്രയെക്കുറിച്ച് പറയുമ്പോഴെല്ലാം ഇന്നും ഞങ്ങൾ പരസ്പരം നോക്കി ചിരിക്കാറാണ് പതിവ്.

Advertisements
This entry was posted in ഫലിത ബിന്ദുക്കൾ and tagged . Bookmark the permalink.

6 Responses to മുട്ടുകുത്തിച്ച മുട്ടട

 1. sujith says:

  appol trip kidilam aayirinnu alleee…..

 2. kadayude saram : kattapurathu keraraya vandi kondu tour poya engane erikkum

  • jacksonpv says:

   അല്ലല്ല, പുറത്തിറങ്ങിയാൽ വെള്ളിടി വീഴാനിടയുണ്ട് സൂക്ഷിക്കണം. ഇടിവെട്ടിയവനെ പാമ്പ് നോട്ടമിട്ടിട്ടുണ്ട്, കടി കൊള്ളാതെ നോക്കണം. ഇടി വെട്ടിയതിനു പിന്നാലെ പാമ്പുകടിയേറ്റവൻറെ തലയിൽ തേങ്ങ വീഴാൻ ചാൻസൊണ്ട്‌. അതുകൊണ്ട് തെങ്ങിൻറെ കീഴിൽനിന്നും മാറി നില്ക്കണം 🙂

   • deepak says:

    മൊനെ ജക്ക്സാ , കയറ്റം കയറുമ്പോൾ  സെക്കന്റ്‌ ഗിയര്‍ ഇsല്ലെ ഫസ്റ്റ്  ഇടൂ എന്ന് ഞാൻ  പറഞ്ഞത് കേള്കാത്തത് കൊട്നു ആണ് വണ്ടി ഓഫ്‌ ആയി പോയത് . പിന്നെ ഞാനും ദിനിലും  ഇനി എന്തു ചെയ്യണം എന്ന് ആലോചിച്ചു നിന്നപ്പോൾ ഒറ്റയ്ക്ക് വണ്ടി സ്റ്റാർട്ട്‌ ചെയ്തു മിടുക്കന ആവാൻ നോക്കിയപ്പോൾ ആണ് ഡോർ ഇടിച്ചു തകര്ന്നത്. വസ്തുതകൾ മറച്ചു വച്ചത് ശരി ആയില്ല :). എന്തായാലും ടിനിൽ ഇനി ജീവിതത്തിൽ ബോര് അടിക്കുന്നു എന്ന് പറയില്ല.ഇനി അഥവാ പറഞ്ഞാൽ നമ്മുക്ക് ഒന്ന് നെയ്യാര് ഡാമിൽ പോവാം എന്ന് പറഞ്ഞാൽ മതി 🙂

   • jacksonpv says:

    എൻറെ പിഴ, എൻറെ പിഴ, എൻറെ വലിയ പിഴ. അപ്പൊ നമ്മള് പാലാരിവട്ടം ശശി… 😉

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s