നെയ്യാര്‍ ഡാമിന്‍റെ മനോഹര ദൃശ്യങ്ങളിലേക്ക്

Neyyar dam Trip – A pleasure trip with room-mates
ടെക്നോപാര്‍ക്കിലെ തിരക്കുള്ള ജോലി ദിവസങ്ങള്‍ക്കു ശേഷമുള്ള ഒരു വെള്ളിയാഴിച്ച. ഞാന്‍ എന്‍റെ സഹമുറിയന്മാരായ ദീപക്, ദിനില്‍ എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്തെ കര്യവട്ടത്തുള്ള വാടക വീട്ടില്‍ സല്ലപിച്ചു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം, അതായത് ശനിയാഴ്ച ബോറടി മാറ്റാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പെട്ടെന്ന് ഒരു ആശയം ഉദിച്ചു. ഒരു ഉല്ലാസ യാത്ര പോവുക. ഒരു ദിവസം കൊണ്ട് യാത്ര ചെയ്യാവുന്ന സ്ഥലങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പൊന്മുടി, തെന്മല, മങ്കായം, വര്‍ക്കല ബീച്ച്, അങ്ങിനെ പല അഭിപ്രായങ്ങള്‍. ഈ പറഞ്ഞ ഇടങ്ങളില്‍ ആരെങ്കിലും എപ്പോഴെങ്കിലുമൊക്കെ പോയിട്ടുണ്ട്. അങ്ങിനെയിരിക്കെ പെട്ടെന്ന് എന്‍റെ മനസ്സില്‍ നെയ്യാര്‍ ഡാം എന്ന ആശയം ഉദിച്ചു. ഒട്ടും അമാന്തിക്കാതെ ഞാന്‍ അത് അവതരിപ്പിച്ചു. ഞാനോ എന്‍റെ സഹമുറിയന്മാരോ നെയ്യാറില്‍ പോയിരുന്നില്ല. എല്ലാപേര്‍ക്കും സമ്മതം. അങ്ങിനെ നെയ്യാര്‍ ഡാമില്‍ പോകാന്‍ തീരുമാനമായി. യാത്ര എങ്ങിനെ വേണം എന്നതായി അടുത്ത ചര്‍ച്ച. എന്‍റെ Hundai Getz – ന്‍റെ സൈലെന്സറിന് ചെറിയ കുഴപ്പം ഉണ്ടായിരുന്നു തന്നെയുമല്ല  ദീപക്കിന്‍റെ TATA Indica നാട്ടിലും ആണ്. ബസില്‍ പോയാലോ എന്നതായി ചര്‍ച്ച. പക്ഷെ യാത്രയില്‍ ബുദ്ധിമുട്ടുണ്ടാവും എന്നതിനാല്‍ എന്‍റെ  Hundai Getz – ല്‍ തന്നെ യാത്ര ചെയ്യാന്‍ തീരുമാനിച്ചുകൊണ്ട് അന്നേദിവസം കിടന്നുറങ്ങി.

ശനിയാഴ്ചകളില്‍ സാധാരണ  ഞങ്ങള്‍ക്ക് നേരം പുലരുന്നത് 9:30 കഴിഞ്ഞിട്ടാണ്. അന്ന് എന്താണെന്നു അറിയില്ല ഞങ്ങള്‍ക്ക് 7:30 ആയപ്പോള്‍ നേരം പുലര്‍ന്നിരുന്നു. എല്ലാവരും പെട്ടെന്ന് ഒരുങ്ങി കഴിഞ്ഞു.  കര്യവട്ടത്തു നിന്നും പുറപ്പെട്ടു കേശവദാസപുര ത്തുനിന്നും വലത്തോട്ട് തിരിഞ്ഞു പട്ടത്തു ചെന്ന് അവിടെ നിന്നും ഇടത്തോട്ടു തിരിഞ്ഞു കവടിയാര്‍ വഴി പേരൂര്‍ക്കട എത്തി അവിടെ നിന്നും ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് വീണ്ടും യാത്ര തുടര്‍ന്ന് ഏകദേശം മുക്കാല്‍ മണിക്കൂര്‍ യാത്ര കൊണ്ട് നെയ്യാര്‍ ഡാമില്‍ എത്തിച്ചേര്‍ന്നു.
26102011248 26102011325
26102011247 26102011260
തിരുവനന്തപുരത്തുനിന്നും ഏകദേശം 30 കി.മീ. കിഴക്കോട്ടു മാറി നെയ്യാറ്റിന്‍കര താലുക്കില്‍ അഗസ്ത്യന്‍റെ പിതൃ വാത്സല്യവും  നെയ്യാറിന്‍റെ മാതൃ വാത്സല്യവും നുകര്‍ന്നു, സ്വയം മറന്നു നില്ക്കുന്ന നയനമനോഹരമായ ഒരു ഭൂ പ്രദേശത്താണ് നെയ്യാര്‍ ഡാം സ്ഥിതിചെയ്യുന്നത്. അന്ധകാരത്തില്‍ ഭയപ്പെടുത്തുന്ന രൂപവുമായി എത്തുന്ന യക്ഷി കഥകളിലെ കഥാപാത്രത്തെ പോലെ വന്യമാണ് അവളുടെ ആകാരം. നിഗൂഡമായത് എന്തൊക്കെയോ തന്നിലുണ്ട് എന്ന് അവള്‍ മൌനമായി മോഴിഞ്ഞുകൊണ്ട് നില്‍ക്കുന്നു. കാഴ്ചയിലെ ഭീകരത പ്രകൃതത്തിയില്‍ ഇല്ല. തന്‍റെ സൌന്ദര്യം ആസ്വദിക്കാന്‍  എത്തുന്നവരെ അവള്‍ ഹാര്‍ദ്ധവമായി സ്വാഗതം ചെയ്യുന്നു. പ്രഭാതത്തിലും, സന്ധ്യാ നേരത്തും സൂര്യന്‍റെ പൊന്‍കിരണങ്ങള്‍  നെയ്യാറില്‍ നിന്നും പ്രതിഭലിക്കുന്നതു കണ്ടാല്‍ ചായങ്ങളും ചമയങ്ങളും പൂശി വിലസുന്ന നര്‍ത്തകിയുടെ മുഖത്തുനിന്നും തട്ടി  പ്രതിഭലിക്കുന്ന വെളിച്ചം ആണെന്ന് തോന്നും. നദിയുടെ താരാട്ട് കേട്ട് ഉറങ്ങാന്‍ ശരിക്കും കൊതിയായി പോയി. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ “ഒരുവട്ടം കൂടിയെന്‍…” എന്ന് പാടിയ കവി മനസ്സ് മനസ്സിലാക്കാന്‍ കഴിയും.
26102011258 26102011259
ഡാമില്‍ രണ്ടു വിഭാഗമായിട്ടാണ് കാഴ്ചകള്‍ കാണേണ്ടത് എന്ന് അവിടെ എത്തിയപ്പോള്‍ മനസ്സിലായി. ഡാമിലെ കാഴ്ചകള്‍ നടന്നു കാണാവുന്നതാണ്. പിന്നെയുള്ളത് രണ്ടു മൂന്നു ദ്വീപുകളാണ്. ബോട്ടില്‍ കയറിവേണം ദ്വീപിലേക്ക് പോകാന്‍. ഡാമിന്‍റെ തുടക്കത്തില്‍ തന്നെ ബോട്ട്സര്‍വീസ് നടത്തുന്ന പാസ് കൌണ്ടര്‍ ഉണ്ട്. യാത്രക്കുള്ളവരെ ഖട്ടം ഖട്ടമായിമാത്രമേ ബോട്ടില്‍ കയറ്റി കൊണ്ടുപോവുകയുള്ളൂ. ഞങ്ങള്‍ എത്തിയപ്പോള്‍ ബോട്ടില്‍ പോകാന്‍ ആള്‍ക്കാരുടെ നല്ല തിരക്കുണ്ടായിരുന്നു. അവിടെ ഇറങ്ങി പാസ്‌ എടുത്തുവെങ്കിലും ആദ്യം ഭക്ഷണം കഴിച്ചിട്ടു നടന്നു കാണാവുന്ന ഡാമിന്‍റെ ഭാഗങ്ങള്‍ കാണാന്‍ തീരുമാനിച്ചു.  ഡാമിനോട് ചേര്‍ന്നു സര്‍ക്കാര്‍ ഗെസ്റ്റ്ഹൌസ് ഒണ്ട്. ഏകദേശം 1000-1500 രൂപയാണ് വാടക എന്ന് തോന്നുന്നു. ഞങ്ങള്‍ തങ്ങുന്നില്ലാത്തതിനാല്‍ കൂടുതലൊന്നും അന്വേഷിച്ചില്ല. ഭക്ഷണം കഴിച്ചതിനു ശേഷം നടന്നുകൊണ്ട് കാണാവുന്ന ഇടങ്ങളിലേക്ക് പുറപ്പെട്ടു.
26102011262 26102011261.
നിരീക്ഷണ ടവറില്‍ കയറി നോക്കി. അവിടെ നിന്നാല്‍ ഡാമും പരിസര പ്രദേശങ്ങളും വളരെ വ്യക്തമായി കാണാം. മുകളില്‍ നിന്നുകൊണ്ട് മൂന്നു നാല് ഫോട്ടോകള്‍ എടുത്ത ശേഷം ഇറങ്ങി. ഡാമിന് കുറുകെ നടന്നു. ഡാമിന് മുകളില്‍ നിന്നുകൊണ്ട് കുറെ ചിത്രങ്ങള്‍ എടുത്തു. നെയ്യാറിലെ ജലപ്രതലത്തിനു തൊട്ടു മുകളില്‍ നില്‍ക്കുന്ന പ്രതീതിയിലാണ് ക്യാമറകള്‍ ചിത്രങ്ങള്‍ പതിച്ചെടുത്തത്. ശേഷം ഡാമിനോട് ചേര്‍ന്നുള്ള ഉദ്യാനം കണ്ടു.
26102011254 26102011256
26102011252 26102011264
26102011266 26102011269
26102011271 26102011275
അതിനു ശേഷം ബോട്ടില്‍ കയറിയുള്ള യാത്ര. നെയ്യാറിലൂടെയുള്ള ബോട്ട് യാത്ര രസകരമായിരുന്നു. ഞങ്ങള്‍ നടന്നു ചെന്ന് ദൃശ്യങ്ങള്‍ എടുത്ത ഡാമിന്‍റെ വിദൂരതയില്‍ നിന്നുള്ള ദൃശ്യം മനോഹരമായിരുന്നു. ജലത്തിന് മീതെ ബോട്ട് നീങ്ങുമ്പോള്‍ ഉണ്ടാവുന്ന അസ്വാരസ്യം പ്രകടിപ്പിച്ചുകൊണ്ട് ബോട്ടിന് പിന്നില്‍ നെയ്യാറിന്‍റെ  പായാരം പറച്ചിലുകള്‍ കേള്‍ക്കാം.  ബോട്ട് ആദ്യത്തെ  ദ്വീപിനോട് അടുത്തു. അവിടെ വലിയൊരു ബോര്‍ഡ് കാണാം. ‘ലയന്‍ സഫാരി പാര്‍ക്ക്‌’, കാടിന്‍റെ രാജാക്കന്മാരായ സിംഹങ്ങള്‍ അവിടെ സ്വതന്ത്രരായി നടക്കുന്നുണ്ടത്രേ. സിംഹത്തിന്‍റെ അലര്‍ച്ച ഇടയ്ക്കിടെ കേള്‍ക്കുന്നുണ്ട്. ഒന്നല്ല ഒരുപാടെണ്ണത്തിന്‍റെ ഒച്ച കേള്‍ക്കുന്നുണ്ട്. ഞങ്ങള്‍ ദ്വീപില്‍ എത്തിയപ്പോള്‍ ഞങ്ങളെ കാത്തു ഒരു ബസ് നില്‍പുണ്ടായിരുന്നു.
26102011276 26102011277
എല്ലാവരും ബസില്‍ കയറിയപ്പോള്‍ ഡ്രൈവര്‍ ബസ് കാടിനുള്ളിലേക്ക്‌ ഓടിച്ചു തുടങ്ങി. വന്യമായ പാതയിലുടെയുള്ള യാത്ര ചെറിയൊരു സാഹസയാത്രയുടെ പ്രതീതിയുളവാക്കി. സിംഹങ്ങളുടെ അലര്‍ച്ചയുടെ സ്വരം പതിയെ അടുത്തടുത്ത്‌ വന്നുതുടങ്ങി. ബസ്‌ വഴിയില്‍ കാണുന്ന ചെറിയ മരചില്ലകളെയും, നീണ്ടു വളര്‍ന്ന പുല്‍നാമ്പുകളെയും വകഞ്ഞു മാറ്റികൊണ്ട് വെള്ളത്തില്‍ ഇളകിയാടുന്ന തോണികണക്കെ മുന്നോട്ടു പോയ്കൊണ്ടിരുന്നു.   ഒരു വളവു തിരിഞ്ഞതും ഡ്രൈവര്‍ പെട്ടെന്ന് വണ്ടി നിര്‍ത്തിയിട്ടു. അതാ മുന്നില്‍ സിംഹങ്ങളുടെ ഒരു കൂട്ടം. അതില്‍ ആണും പെണ്ണും ഒണ്ട്. അവര്‍ ഇടയ്ക്കിടെ മുരളുകയും അലറുകയും ചെയ്യുന്നുണ്ട്. എല്ലാവരും ഒരു ആന്തരിക ചേതനയുടെ പ്രേരണയാല്‍ എന്നപോലെ തങ്ങള്‍ ബസിനുള്ളില്‍ സുരക്ഷിതരാണ്‌ എന്ന് ആദ്യം ഉറപ്പുവരുത്തി. പിന്നീട് ധൈര്യം സംഭരിച്ചുകൊണ്ട് ക്യാമറകളുമായി സാഹസിക ചായഗ്രാഹകരെപോലെ കാട്ടിലെ രാജാക്കന്മാരുടെ ചിത്രമെടുക്കുന്ന തിരക്കായി. സിംഹങ്ങളാനെങ്കിലോ ഏതോ സിനിമയുടെ ചിത്രീകരണം നടക്കുന്ന പോലെയും അതില്‍ തങ്ങള്‍ മുഖ്യ കഥാപാത്രങ്ങളാണ് എന്നത് പോലെയും ആയിരുന്നു നിന്നിരുന്നത്. അതില്‍ ആണ്‍ സിംഹങ്ങളില്‍ ഒരുത്തന്‍ ബസിന്‍റെ മുന്നില്‍ വന്നു നിന്ന് കുറച്ചു നേരം ഗൌരവത്തോടെ മുരണ്ടു. കുറച്ചു നേരത്തിനു ശേഷം ഡ്രൈവര്‍ ബസ്‌ തിരിച്ചു ബോട്ടിനടുത്തേക്ക് വിട്ടു. ഞങ്ങള്‍ തിരിച്ചു ബോട്ടില്‍ കയറി.
26102011290 26102011295
26102011293 26102011285
ബോട്ട് രണ്ടാമത്തെ ദ്വീപിനെ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. ദ്വീപ്‌ എത്തിയപ്പോള്‍ ഇവിടെ നിന്നും രണ്ടു ദ്വീപും സന്ദര്‍ശിച്ചതിനു ശേഷം തിരിച്ചു വന്നു ബോട്ടില്‍ കയറണം എന്ന്  ഡ്രൈവര്‍ പറഞ്ഞു. രണ്ടാമത്തെ ദ്വീപില്‍ മുതലകളുടെ ഒരു കൂട്ടമാണ്, കെട്ടിയുണ്ടാക്കിയ കുറച്ചു ടാങ്കുകളില്‍ മുതലകളെ വളര്‍ത്തുന്നു. വളരെ ചെറിയത് തുടങ്ങി അല്പം വളര്‍ച്ചയെത്തിയ മുതലകള്‍ വരെ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
26102011312 26102011318
മുതലകളെ കണ്ടതിനു ശേഷം ചെറിയൊരു നടപ്പാതയിലൂടെ അടുത്ത ദ്വീപിനെ ലക്ഷ്യമാക്കി പ്രയാണം തുടര്‍ന്നു. ചെറിയൊരു വനത്തിന്‍റെ വന്യത ആ നടപ്പാതയില്‍ അനുഭവിക്കാം. നടന്നു നടന്നു ഞങ്ങള്‍ മാനുകളെ വളര്‍ത്തുന്നയിടത്ത് എത്തി. ഏകദേശം 100 – ഓളം മാനുകളുടെ ഒരു കൂട്ടം അവിടെ മേഞ്ഞു നടക്കുന്നുണ്ടായിരുന്നു.  ഏകദേശം 15 മിനുട്ടോളം ഞങ്ങള്‍ അവിടെ ചിലവഴിച്ചു പിന്നീട് തിരിയെ ബോട്ടിലേക്ക് പുറപ്പെട്ടു.
26102011311 26102011304
വീണ്ടും ബോട്ടില്‍ കയറി  തിരിച്ചുള്ള യാത്ര തുടര്‍ന്നു. തിരിച്ചു പോരുമ്പോഴും ബോട്ടില്‍ ഇരുന്നുകൊണ്ടുള്ള ഡാമിന്‍റെ മനോഹരമായ ദൃശ്യഭംഗി ഞങ്ങളുടെ മൊബൈല്‍  ക്യാമറകള്‍ ഒപ്പിയെടുത്തു. ബോട്ട് കരക്കടുത്തു, ഞങ്ങള്‍ ഇറങ്ങി കാറില്‍ കയറി തിരികെയുള്ള യാത്രക്ക് ഒരുങ്ങി. അപ്പോള്‍ എല്ലാവര്‍ക്കും ഒരു ആഗ്രഹം. നെയ്യാര്‍ വരെ വന്നിട്ട് പുഴയില്‍ ഒരു കുളി നടത്താതെ പോയാല്‍ അതൊരു മനസ്താപതിനു ഇടയാകും. അതിനാല്‍ അടുത്തു എവിടയെങ്കിലും ഒരു കടവ് കണ്ടുപിടിക്കുക, വെള്ളത്തിലേക്ക്‌ ചാടുക എന്ന തീരുമാനമായി. അങ്ങിനെ അവിടെ നിന്നും പുറപ്പെട്ടു ഒരു കടവ് കണ്ടുപിടിച്ചു ഏകദേശം 1 മണിക്കൂറോളം നെയ്യറിന്‍റെ ശീതളിമയില്‍ നീന്തിതുടിച്ചതിനു ശേഷം ഞങ്ങളുടെ തിരിച്ചുള്ള യാത്ര തുടര്‍ന്നു.
26102011336 26102011335
26102011369 26102011369
നെയ്യാറില്‍ നിന്നും പെരൂര്‍ക്കടയെത്തി. അവിടെ നിന്നും മുട്ടടയിലേക്ക് തിരിഞ്ഞു കേശവദാസപുരം എത്തി. അവിടെ നിന്നും കഴക്കൂട്ടത്തേക്ക് വച്ച് പിടിച്ചു. കഴക്കൂട്ടത്തു നിന്നും ഭക്ഷണം കഴിച്ചതിനു ശേഷം ഏകദേശം 8 മണിയോടുകൂടി കാര്യവട്ടത്തുള്ള വീട്ടില്‍ എത്തിച്ചേര്‍ന്നു.

Advertisements
This entry was posted in യാത്രാ വിവരണം and tagged . Bookmark the permalink.

10 Responses to നെയ്യാര്‍ ഡാമിന്‍റെ മനോഹര ദൃശ്യങ്ങളിലേക്ക്

 1. deepak says:

  yathartha kadha ivide ezhuthiyittilla. Car kayattathil vechu kedayathum, athu unthi start akkan nokkiyittu door idichu thakarnnathum, patti kadikkan vannathum anu ithinekkal rasakaramaya katha. Athu muzhuvan ezhuthan vere blog vendi varum

 2. Feroz says:

  Edo car kedayathummm… 2 km thalliyathum.. patti kadikkan odichathumokke marannu poyathano atho vizhungiyathano?

 3. jacksonpv says:

  @Feroz and @Deepak, puthiyorennam ezhuthi 🙂

 4. sujith says:

  ithinte second partaa ugran aayathu…. 😉

 5. Bobby says:

  katha ഖട്ടം ഖട്ടമായി muzhumippichittu vaado…!!! kathayezhuthan nadakkunnu pahayan!!

  • jacksonpv says:

   എടെ അപ്പൊ കിട്ടിയ വ്യഞ്ജനാക്ഷരങ്ങളിൽ “ഖട്ടം ഖട്ടമായി” എന്ന് തട്ടി വിട്ടു. ക്ഷമിക്കളിയാ… “ഘട്ടം ഘട്ടമായി” എന്ന് വായിക്കാൻ അപേക്ഷിക്കുന്നു.

 6. Entammo putiya hobby kitti.. eni adutha double barrel gun kittunnavare blogging

 7. DALE says:

  മോന്‍ അയ്‌ ദിനേശാ !!!!!! സവാരി ഗിരി ഗിരി അന്നോ

 8. Jomon says:

  ജാക്ക്സണ്‍ അടിപൊളി നിന്നിൽ ഒരു സാഹിത്യകാരാൻ ഒളിഞ്ഞിരിക്കുന്നത് അറിഞ്ഞില്ലല്ലോ …….കൊള്ളാം അടിപൊളി……..കീപ്‌ ഇറ്റ്‌ അപ്പ്‌…………………. …….

 9. jacksonpv says:

  @deepak, @Feroz, @Sujith, @bobby, @Llyod, @Dale & @Jomon
  നിങ്ങളേവരുടെയും അഭിനന്ദനങ്ങൾക്ക് നന്ദി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s